ഇന്നലെ വൈകിട്ട് വന്ന പരിശോധന ഫലം അനുസരിച്ചാണ് മുഖ്യമന്ത്രിയുടെ മകളുടെ മകനും കോവിഡ് സ്ഥിരീകരിച്ചത്
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ മകനും കോവിഡ് സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മ വീണ വിജയന് വോട്ടെടുപ്പ് ദിവസം കോ വിഡ് സ്ഥിരീകരിച്ചിരുന്നു. വീണയുടെ ഭര്‍ത്താവും ബേപ്പൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുമായ മുഹമ്മദ് റിയാസിനും കോവിഡ് സ്ഥിരീകരി ച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് വന്ന പരിശോധന ഫലം അനുസരിച്ചാണ് മുഖ്യമന്ത്രിയുടെ മകളുടെ മകനും കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് സ്ഥിരീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു മാറ്റി. മുഖ്യമന്ത്രിയുടെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ശ്രീജയ ന്റെ നേതൃത്വത്തില്‍ ഏഴംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. നിലവില്‍ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങള്‍ ഇല്ല. മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും.
കോവിഡ് സ്ഥിരീകരിച്ച വിവരം മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകേണ്ടതാണെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വോട്ട് പിണറായിയിലെ ആര്‍ സി അമല സ്‌കൂളിലായിരുന്നു. രാവിലെ മുഖ്യമന്ത്രിയും ഭാര്യയും ഇതേ ബൂത്തില്‍ ആണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ പിണറായിയിലെ വീട്ടില്‍ നിന്ന് കാല്‍നടയായി എത്തിയാണ് പിണറായി വിജയനും ഭാര്യ കമലയും വോട്ട് രേഖപ്പെടുത്തിയത്.










