സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന രാഷ്ട്രീയ പ്രതിരോധ ജാ ഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ കുടുംബം നാടിന്റെ ഐശ്വര്യമാണെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും വേട്ടയാടാന്‍ ആസൂത്രിത ശ്രമങ്ങള്‍ നട ക്കുന്നുണ്ടെന്ന ആരോപണവുമായി സി.പി.എം നേതാവ് ഇ.പി ജയ രാജന്‍. സിപിഎം സംസ്ഥാന സെക്ര ട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന രാഷ്ട്രീയ പ്രതിരോധ ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ കുടുംബം നാടിന്റെ ഐശ്വര്യമാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.
എം.വി. ഗോവിന്ദന്‍ നയിക്കുന്ന രാഷ്ട്രീയ പ്രതിരോധ ജാഥയിലെ ഇ.പി. ജയരാജന്റെ അഭാവം ഏറെ ചര്‍ച്ച യായിരുന്നു. ഇതിനു വിരാമമിട്ട് ജാഥയില്‍ അണിനിരന്നാണ് ഇ.പി ജയരാജന്‍ യു.ഡി.എഫിനെതിരെ രം ഗത്ത് വന്നത്. യു.ഡി.എഫ് നാശത്തിന്റെ പടുകുഴി സൃഷ്ടിച്ചെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി. കറുത്ത തു ണിയില്‍ കല്ലും കെട്ടി ആക്രമണത്തിന് മുതിര്‍ന്നാല്‍ ജനങ്ങള്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും അ ദ്ദേഹം വ്യക്തമാക്കി.
‘മുഖ്യമന്ത്രിയെ കുറിച്ച് എന്തും വിളിച്ച് പറയാമെന്ന് എം.എല്‍.എ മാത്യു കുഴല്‍നാടന്‍ കരുതണ്ട. കേരള ത്തിന്റെ നാശം കാണാന്‍ ആഗ്രഹിക്കുന്നവരാണ് യു.ഡി.എഫ്. നിപയും പ്രളയവും വന്ന് ഈ നാട് നശി ക്കണമെന്നാണ് അവരാഗ്രഹിക്കുന്നത്,’ ഇ.പി. ജയരാജന്‍ പറഞ്ഞു.
നിയമ സഭാ സമ്മേളനത്തിനിടെ സ്വപ്ന സുരേഷും പിണറായി വിജയനും ശിവശങ്കറും ചേര്‍ന്ന് ക്ലിഫ് ഹൗ സില്‍ രഹസ്യ യോഗം ചേര്‍ന്നെന്ന് മാത്യു കുഴല്‍നാടന്‍ ഉയര്‍ത്തിയ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ഇ.പി ജയരാജന്‍.