സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ട റി എം ശിവശങ്കറിനെ കുറിച്ച് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്ന താണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരി ച്ച് സാമൂഹിക വിരുദ്ധ, രാജ്യരാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടന്നു. മുഖ്യമന്ത്രിക്ക് പങ്കി ല്ലെന്ന പേരില്‍ വന്ന ശബ്ദ സന്ദേശം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാണെന്നും വി ഡി സ തീശന്‍
കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശി വ ശങ്കറിനെ കുറിച്ച് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേ താവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധ, രാജ്യരാജ്യദ്രോഹപ്ര വര്‍ത്തനങ്ങള്‍ നടന്നു. മു ഖ്യമന്ത്രിക്ക് പങ്കില്ലെന്ന പേരില്‍ വന്ന ശബ്ദ സന്ദേശം കെട്ടിച്ചമച്ചതാണെന്ന് വ്യ ക്തമാണ്. അതിനുള്ള പിന്തുണ നല്‍കിയതും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയതും മുഖ്യ മന്ത്രിയുടെ ഓഫീസ് തന്നെയായിരുന്നു. -വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്വര്‍ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടായിരുന്നുവെന്ന് വ്യക്തമായിരിക്കുന്നു. മു ഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് അവിശ്വസനീയമാണ്. ആഭ്യന്ത ര വകുപ്പുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ വരെ ഇത്തരത്തില്‍ രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോ ഗിച്ചിട്ടുണ്ടാകാം. എല്ലാ സാമ്പത്തിക അഴിമതികളുടെയും കേന്ദ്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്നും സ തീശന്‍ ആരോപിച്ചു.
ലൈഫ് മിഷനെ യുണിടാക്കുമായി ബന്ധപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. യുണിടാക്കില്‍ നി ന്ന് കിട്ടിയ കമ്മീഷന്‍ ഇവരെല്ലാം കൂടി പങ്കുവെച്ചെടുത്തു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അവ സാനിപ്പിച്ചത് പോലും ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്. ബിജെപിയും സിപിഎമ്മും തമ്മില്‍ ഉണ്ടാക്കി യ തെരഞ്ഞെടുപ്പ് ധാരണയാണ് അതിന് കാരണമെന്നും സതീശന്‍ ആരോപിച്ചു. ലൈഫ് മിഷന്‍ പദ്ധതി യില്‍ കോടിക്കണക്കിന് അഴിമതി നടന്നുവെന്ന് ഒന്നുകൂടി വ്യക്തമായി. പ്രതികളുടെ ലോക്കറിലുള്ള പ ണം ലൈഫ് മിഷന്‍ അഴിമതിക്ക് കമ്മീഷന്‍ കിട്ടിയ തുകയാണെന്ന് വ്യക്തമായിരിക്കുകയാണ്.
സ്വപ്നയുടെ പേരില്‍ വന്ന സന്ദേശം കെട്ടിച്ചമച്ചത്
മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ പങ്കില്ലെന്ന് കാണിക്കാന്‍ സ്വപ്നയുടെ പേരില്‍ വന്ന സന്ദേശം കെട്ടിച്ചമച്ചതാണെന്നും നേരത്തെ നല്‍കിയ സ്‌ക്രിപ്റ്റിന്റെ അടിസ്ഥാനത്തില്‍ വന്നതാണെ ന്നും വ്യക്തമായി. മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താന്‍ പൊലീസ് സംവിധാനം ഉപയോഗിച്ച ശ്രമ വും പുറത്തുവന്നു. അതിനുവേണ്ടി നടന്ന ഗൂഢാലോചന അന്വേഷിക്കണം.-സതീശന്‍ പറ ഞ്ഞു.