മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരില്‍ ഗസ്റ്റ് ഹൗസിലേക്ക് യൂത്ത് കോണ്‍ ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്ര യോഗിച്ചു. പ്രതിഷേധത്തിനെ ത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി
കണ്ണൂര്‍: മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരില്‍ ഗസ്റ്റ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതി ഷേധത്തിനെത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഗസ്റ്റ് ഹൗസിന് മുന്നില്‍ പൊലീ സ് തീര്‍ത്ത ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.
മുഖ്യമന്ത്രി തളിപ്പറമ്പിലേക്ക് പോകുന്നതിന് മുന്നേയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തി യത്. കരിങ്കൊടിയുമായി എത്തിയ പ്രവര്‍ത്തകരെ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു . ഇത് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കെഎസ്‌യു ക ണ്ണൂര്‍ ജില്ലാ പ്രസിഡ ന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് തുടങ്ങിയവരെയൊക്കെ പൊലീ സ് ബലമായി അറസ്റ്റ് ചെയ്തു നീക്കി.
സംഘര്‍ഷം കണക്കിലിടുത്ത് കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഏര്‍പെടുത്തിയത്. മുഖ്യമന്ത്രി ക്ക് സുരക്ഷയൊരുക്കാന്‍ തളിപ്പറമ്പില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തളിപ്പറമ്പ് മന്ന മുതല്‍ പൊക്കുണ്ട് വരെ രാവിലെ 9 മുതല്‍ 12 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വാ ഹനങ്ങള്‍ വഴിതിരിച്ച് വിടും. ആംബുലന്‍സു ക ള്‍ക്ക് നിയന്ത്രണം ബാധകമല്ല. പ്രതിഷേധ സാഹച ര്യം കണക്കിലെടുത്ത് കനത്ത സുരക്ഷയില്‍ തന്നെയാകും സ്വന്തം തട്ടകത്തിലും മുഖ്യമന്ത്രിയുടെ യാത്ര.കഴിഞ്ഞ ര ണ്ട് ദിവസങ്ങളിലായി മലപ്പുറത്തും കോഴിക്കോട്ടും ശക്തമായ പ്രതിഷേധമാണ് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നത്.