മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്ത കര്‍ക്ക് എതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ ആര്‍.കെ, യൂത്ത് കോണ്‍ മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി സുനിത്ത് എന്നിവര്‍ക്കെതിരെയാണ് വലിയ തുറ പൊലീസ് കേസെടുത്തത്
തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്ര വര്‍ത്തകര്‍ക്ക് എതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോ ക്ക് പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ ആര്‍.കെ, യൂത്ത് കോണ്‍ മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി സുനിത്ത് എന്നിവര്‍ ക്കെതിരെയാണ് വലിയതുറ പൊലീസ് കേസെടുത്തത്. വധശ്രമം, ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തല്‍,എയര്‍ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതി ക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
കണ്ണൂരില്‍നിന്ന് തിങ്കളാഴ്ച 3.45-ന് പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയ ഉടനെയായിരു ന്നു മുഖ്യമന്ത്രിക്കെതിരേയുള്ള പ്രതിഷേധം നടന്നത്. അസാധാരണമായ പ്രതിഷേധ സംഭവത്തി ലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ് നടപടി. മുഖ്യമന്ത്രിയെ അപായപ്പെടുത്താനായിരുന്നു വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ ശ്രമിച്ചതെന്ന മൊഴി യുടെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി വലിയതുറ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഇന്‍ഡിഗോ ഗ്രൗണ്ട് മാനേജരുടെ കത്തിന്റെയും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനിലിന്റെ മൊഴിയു ടെയും അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. അതേസമയം, കരിങ്കൊടി കാട്ടി പ്രതിഷേ ധിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിനെ നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസ് വ്യ ക്തമാക്കി. ഇ.പി ജയരാജന്‍ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തുവെന്നു കാട്ടി സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനും എയര്‍പോര്‍ട്ട് അതോറിറ്റിക്കും പരാതി നല്‍കാനും കോണ്‍ഗ്രസ് തീരുമാനിച്ചി ട്ടുണ്ട്.