തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പ രാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ പൊലിസ് കേ സെടുത്തു. ഐപിസി 153-ാം വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്
കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകര നെതിരെ പൊലിസ് കേസെടുത്തു. ഐപിസി 153-ാം വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. സിപിഎം പ്രവര്‍ത്തകരുടെ പരാതിയിലാണ് നടപടി.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അ ഭിമുഖത്തിലാണ് കെ സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രി ചങ്ങല പൊ ട്ടിയ പട്ടിയെ പോലെ ആണെന്നായിരുന്നു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കെ സു ധാകരന്‍ പരിഹസിച്ചത്. ഇതിനെരെ സിപിഎമ്മും എല്‍ഡിഎഫും അതിശക്തമായി രംഗത്തുവന്നു. തൃ ക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇടതുമുന്നണി ഇത് രാഷ്ട്രീയ ആയുധമാക്കുകയായി രുന്നു.
പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി സുധാകരന്‍ രംഗത്തെത്തിയിരുന്നു. ചങ്ങല പൊ ട്ടിയ പട്ടിയെന്നത് മലബാറിലെ ഒരു ഉപമയാണ്. ചങ്ങല പൊട്ടിയ പട്ടിയെ പോലെ ഓടുകയാണെന്ന് താന്‍ തന്നെ കുറിച്ചും പറയാറുണ്ട്. പരാമര്‍ശം തെറ്റായി തോന്നിയെങ്കില്‍ അത് പിന്‍വലിക്കുന്നു. എന്നാല്‍ ക്ഷ മ ചോദിക്കില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.