മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചു പറയുന്നു. ചാവേര്‍ പടയെ നിയോഗി ച്ചിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നത്. പ്രതിഷേധിക്കുന്ന കെ.എസ്.യു പ്രവര്‍ത്തക രെ ഓര്‍ത്ത് അഭിമാനമാണെന്നും വി.ഡി സതീശന് പ്രതികരിച്ചു
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മുഖ്യമന്ത്രി പരിഹാസപാത്രമാകുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാ ട്ടി. മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചു പറയുന്നു. ചാവേര്‍ പടയെ നിയോഗിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നത്. പ്രതിഷേധിക്കു ന്ന കെ.എസ്.യു പ്രവര്‍ത്തക രെ ഓര്‍ത്ത് അഭിമാനമാണെന്നും വി.ഡി സതീശന് പ്രതികരിച്ചു. എന്തിനാ ണ് മുഖ്യമന്ത്രിക്ക് കറുപ്പിനോട് ഇത്ര വെറുപ്പെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
കാസര്‍കോട് ജില്ലയിലും മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ഏര്പെ ടുത്തിയിട്ടുള്ളത്. 15 ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ 900 പൊലിസുകാരെ വിന്യസിച്ചു. 40 സി. ഐമാരും സുരക്ഷക്ക് നേതൃത്വം നല്‍കും.സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃ ത്വത്തിലുള്ള ജനകീയ പ്രതി രോധ യാത്ര ഉദ്ഘാടനം ചെയ്യുന്നതിനാണ് മുഖ്യമന്ത്രി ഇന്ന് കാസര്‍കോട് എത്തുന്നത്.
അതിനിടെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മീഞ്ചന്ത കോളജിലെ പരിപാടിയില്‍ കറുത്ത വസ്ത്രവും മാസ്ക്കും ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. കറുപ്പ് ധരി ക്കരുതെന്ന് കോളജ് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.











