അതിവേഗ റെയില്‍ പദ്ധതിയടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തും. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങ ള്‍ ഉന്നയിക്കാനാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഡല്‍ ഹിയിലേക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്രമോദി യുമായുള്ള കൂടിക്കാഴ്ചയാണ് പ്രധാന അജണ്ട. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങള്‍ ഉന്നയിക്കാനാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നത്.
കേരളത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന അതിവേഗ റെയില്‍ പദ്ധതിയടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ പ്രധാനമന്ത്രിയു മായുള്ള കൂടിക്കാഴ്ചയില്‍ തേടും. മറ്റു കേന്ദ്രമന്ത്രി മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.