പാണക്കാട് കുടുംബവും കെഎം ഷാജിയും എം കെ മുനീറും മുഈന്‍ അലിയെ പിന്തു ണച്ചു. മുഈന്‍ അലി ആരോപണം ഉയര്‍ത്തിയതിനെക്കുറിച്ച് അന്വേഷിക്കും
കോഴിക്കോട്: പികെ കുഞ്ഞാലിക്കുട്ടിക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പേരി ല്‍ യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ മുഈന്‍ അലിക്ക് എതിരെ നടപടി ഇല്ല. പാണക്കാട് കുടുംബ വും കെഎം ഷാജിയും എം കെ മുനീറും മുഈന്‍ അലിയെ പിന്തുണച്ചു. മുഈന്‍ അലി ആരോപ ണം ഉയര്‍ത്തിയതിനെക്കുറിച്ച് അന്വേഷിക്കും.
മുഈന്‍ അലിക്ക് എതിരെ നടപടിക്ക് ശുപാര്‍ശയില്ലെന്ന് യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍ ആസിഫ് അന്‍സാരിയും വ്യക്തമാക്കി. കഴിഞ്ഞ ദിവസമണ് ചന്ദ്രികയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചുകൊണ്ട് മുഈന്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്. ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടി ആയിരുന്നിട്ടും ചന്ദ്രികയുടെ പ്രതിസന്ധിയില്‍ അദ്ദേ ഹം ഇടപെട്ടില്ലെന്ന് മുഈന്‍ അലി പറഞ്ഞിരുന്നു. കോഴിക്കോട്ട് ചന്ദ്രികയിലെ കാര്യം വിശദീകരി ക്കാന്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുഈനലി നേതൃത്വത്തിന് എതിരെ കടുത്ത വിമര്‍ശ നം ഉയര്‍ത്തിയത്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അന്‍വര്‍ സാദത്തും മുഈന്‍ അലിക്ക് പിന്തുണ നല്‍കിയിരുന്നു. ലീഗ് ആരു ടെയും സ്വകാര്യ സ്വത്തല്ലെന്നായിരുന്നു അന്‍വര്‍ സാദത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്. മുഈന്‍ അലി ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ലീഗ് ഗൗരവ ത്തില്‍ ചര്‍ച്ച ചെയ്യണമെന്നും പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു. മുഈന്‍ അലിയെ അധിക്ഷേപിച്ചയാള്‍ക്ക് എതിരെ നടപടി വേണമെന്നും ഇത്തരം വൃത്തികേടുകള്‍ പാര്‍ട്ടിയില്‍ പാടില്ലെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.












