മുംബൈ സ്വദേശിനിയില്‍ കണ്ടെത്തിയത് കോവിഡിന്റെ എക്സ് ഇ വകഭേദം അല്ലെന്ന് സ്ഥിരീകരണം. ജനിതക ശ്രേണീകരണ പരിശോധനയുടെ അടിസ്ഥാനത്തില്‍ മും ബൈയിലേത് എക്സ് ഇ വകഭേദമല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു
ന്യൂഡല്‍ഹി: മുംബൈ സ്വദേശിനിയില്‍ കണ്ടെത്തിയത് കോവിഡിന്റെ എക്സ് ഇ വകഭേദം അല്ലെന്ന് സ്ഥി രീകരണം. ജനിതക ശ്രേണീകരണ പരിശോധനയുടെ അടിസ്ഥാനത്തില്‍ മുംബൈയിലേത് എക്സ് ഇ വക ഭേദമല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
രോഗിയുടെ സാമ്പിളുകളില്‍ നടത്തിയ ജിനോമിക് പരിശോധനയിലാണ് എക്സ് ഇ വകഭേദമല്ലെന്ന് കണ്ടെ ത്തിയത്. നേരത്തെ യുവതിക്ക് ബാധിച്ചത് ബിഎ.2 വകഭേദത്തെക്കാള്‍ പത്ത് ശതമാനം കൂടുതല്‍ വേഗ ത്തില്‍ പകരാന്‍ സാദ്ധ്യതയുള്ള എക്സ് ഇ വകഭേദമാണെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 380 സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഒരാള്‍ക്കാണ് എക്സ് ഇ രോഗബാധ കണ്ടെത്തിയത്. ഇംഗ്‌ളണ്ടിലാണ് ഈ വകഭേദം ആദ്യം കണ്ടെത്തിയത്.
പുതുതായി രോഗം ബാധിച്ച സ്ത്രീ രണ്ട് ഡോസ് കോവിഡ് വാക്സിനും എടുത്തിരുന്നെന്നും രോഗലക്ഷണ ങ്ങളൊന്നും കാണിച്ചിരുന്നില്ലെന്നും ആരോഗ്യവിദഗ്ദ്ധര്‍ പറ ഞ്ഞു. മറ്റ് രോഗങ്ങളും ഇവര്‍ക്ക് ഇല്ലാത്ത തിനാല്‍ ആരോഗ്യകാര്യത്തില്‍ ആശങ്കയുടെ ആവശ്യമില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. കഴി ഞ്ഞ ഫെബ്രുവരി 10നാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയ ഇവരില്‍ അന്ന് തന്നെ കോ വിഡ് പരിശോധന നടത്തിയിരുന്നു.
എക്സ് ഇ വകഭേദം എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാമ്പിളിന് ഈ വകഭേദത്തിന് സമാനമായ ജനിതക ഘട നയില്ലെന്ന് വൈറസ് സാമ്പിളുകള്‍ ശേഖരിച്ച് അവയുടെ ജനിത ക പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കാന്‍ രൂപവത്കരിച്ച ലാബുകളുടെ കൂട്ടായ്മയായ ഇന്‍സാകോഗിലെ വിദഗ്ധര്‍ പറയുന്നതായി റിപ്പോര്‍ട്ട് വ്യക്ത മാക്കുന്നു. വിദഗ്ധ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നിഗമനത്തില്‍ എത്തിയതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
എക്സ് ഇ വകഭേദം എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാമ്പിളിന് ഈ വകഭേദത്തിന് സമാനമായ ജനിതക ഘട നയില്ലെന്ന് വൈറസ് സാമ്പിളുകള്‍ ശേഖരിച്ച് അവയുടെ ജനിതക പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കാന്‍ രൂപവത്കരിച്ച ലാബുകളുടെ കൂട്ടായ്മയായ ഇന്‍സാകോഗിലെ വിദഗ്ധര്‍ പറയുന്നതായി റിപ്പോര്‍ട്ട് വ്യക്ത മാക്കുന്നു. വിദഗ്ധ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തില്‍ എത്തിയതെന്നും സര്‍ ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.











