മുംബൈ സ്ഫോടന പരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമന്റെ കബറിടം സൗന്ദര്യവ ത്കരിച്ച നിലയിലുള്ള ചിത്രങ്ങള്‍ പുറത്തു വന്നത് വിവാദത്തില്‍. പിന്നാലെ, ഇതേ ക്കുറിച്ച് അന്വേഷിക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഉത്തരവിട്ടു
മുംബൈ: മുംബൈ സ്ഫോടന പരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമന്റെ കബറിടം സൗന്ദര്യവത്ക രിച്ച നിലയിലുള്ള ചിത്രങ്ങള്‍ പുറത്തു വന്നത് വിവാദത്തില്‍. പിന്നാലെ, ഇതേക്കുറിച്ച് അന്വേ ഷി ക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഉത്തരവിട്ടു.
മാര്‍ബിള്‍ പാകി,എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ച് കബറിടം നവീകരിച്ചതിന്റെ ചിത്രങ്ങളാണ് പുറത്തു വന്നത്. കബറിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന എല്‍ഇഡി ലൈറ്റുകള്‍ വ്യാഴാഴ്ച രാവിലെ നീക്കം ചെയ്തിട്ടുണ്ട്.
വിവാദ ചിത്രം പുറത്തു വന്നതിന് പിന്നാലെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ഭരണത്തിലിരുന്ന കാലത്താ ണ് കബറിടത്തിന്റെ നവീകരണം നടന്നതെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. ശിവ സേനയും കോണ്‍ഗ്രസും എന്‍സിപിയും ഉള്‍പ്പെട്ട മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ കാലത്താ ണ് സൗന്ദര്യവത്കരണം നടന്നതെന്നാണ് ആരോപണം.