മാസ്‌ക് ധരിക്കുന്ന ശീലം അടുത്ത വര്‍ഷവും മാറ്റാനാവില്ലെന്ന് നിതി ആയോഗ് അംഗ ഡോ.വി.കെ പോള്‍.കോവിഡ് വ്യാപനം തടയാന്‍ ഫലപ്രദമായ മരുന്ന് വരുന്നത് വരെ ഇതുപോലെ തുടരണം
ന്യൂഡല്‍ഹി: മാസ്‌ക് ധരിക്കുന്ന ശീലം അടുത്ത വര്‍ഷവും മാറ്റാനാവില്ലെന്ന് നിതി ആയോഗ് അംഗ ഡോ.വി.കെ പോള്‍.കോവിഡ് വ്യാപനം തടയാന്‍ ഫലപ്രദമായ മരുന്ന് വരുന്നത് വരെ ഇതുപോലെ തുടരണം. വാക്‌സീന്‍, മരുന്ന്, അച്ചടക്കത്തോടെയുള്ള പെരുമാറ്റവുമാണ് കോവിഡ് പോ രാട്ടത്തില്‍ പ്രധാനം. വരുന്ന മാസങ്ങളിലെ ആഘോഷങ്ങളില്‍ കരുതലെടുത്തില്ലെങ്കില്‍ അതിതീവ്ര വ്യാപന ത്തിനു കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വാക്സീന്‍ ബൂസ്റ്റര്‍ ഡോസ് നിലവില്‍ മുഖ്യ ചര്‍ച്ചാവിഷയമല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. എല്ലാവര്‍ ക്കും 2 ഡോസ് നല്‍കുന്നതിനാണ് മുന്‍ഗണന.18 വയസ്സിനു മുകളിലുള്ളവര്‍ക്ക് 2 ഡോസ് വാക്സീന്‍ നല്‍കുകയാണ് ഇപ്പോഴുള്ള ലക്ഷ്യം. അത് മികച്ച രീതിയിലെത്തുമ്പോള്‍ 12,18 പ്രായക്കാരെ പരിഗ ണിക്കും.
വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവരില്‍ ബൂസ്റ്റര്‍ ഡോസ് ആവശ്യമില്ലെന്ന് രാജ്യാന്തര മെഡിക്കല്‍ ജേണലായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധവും ചൂണ്ടിക്കാട്ടുന്നു. ബൂസ്റ്റര്‍ ഡോ സ് കൊണ്ട് അല്‍പം പ്രയോജനം ലഭിച്ചാല്‍ പോലും, വാക്സീന്‍ കിട്ടാത്തവര്‍ക്ക് നല്‍കുന്നതിനെക്കാള്‍ വലിയ നേട്ടമല്ല അതെന്നും ലോകാരോഗ്യസംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥ് പറഞ്ഞു.