കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല് ഹിയില് വീണ്ടും മാസ്ക് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. മാസ്ക് ധരി ക്കാത്തവര്‍ക്ക് ഇനി 500 രൂപ പിഴ അടയ്ക്കേണ്ടി വരും
ന്യൂഡല്‍ഹി : കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയി ല്‍ വീണ്ടും മാസ്ക് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശന മാക്കി. ഡല്‍ഹിയില്‍ മാസ്ക് ധരിക്കാത്തവ ര്‍ക്ക് ഇനി 500 രൂപ പിഴ അടയ്ക്കേണ്ടി വരും. ബുധനാഴ്ച ചേര്‍ന്ന ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അ തോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം.
ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്കൂളുകള്‍ക്ക് പു തിയ സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രൊസീജ്യര്‍ എസ്ഒപി നല്‍കാനും തീരുമാനമായി. സ്കൂളുകള്‍ തത്കാ ലം അടക്കില്ല. ഇതോടൊപ്പം സാമൂഹിക അകലം, ആശുപത്രി ഒരുക്കങ്ങള്‍ എന്നിവയും യോഗത്തില്‍ ചര് ച്ചയായി. വിപണികളില്‍ വര്‍ദ്ധിച്ചുവരുന്ന തിരക്ക് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കാനും യോഗം തീരുമാ നിച്ചു.
ഒരു ഇടവേളക്ക് ശേഷം രാജ്യ തലസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 632 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 414 പേര് രോഗമുക്തി നേടി. അതേസമയം ഒരു രോഗിയും മരിച്ചിട്ടില്ല.
ഏപ്രില്‍ 5 മുതലാണ് തലസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയത്. അതിനുശേഷം ആകെ 4099 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍, സജീവ രോഗി കളുടെ എണ്ണം 1947 ആണ്. ഇതില്‍ 41 പേര് ആശുപത്രിയിലാണ്. 1274 രോഗികള്‍ ഹോം ഐസൊലേഷനിലും കഴിയുന്നു. 625 കണ്ടയിന്മെ ന്റ് സോണുകളും ഉണ്ട്.