സമരചരിത്ര ഭൂമികയില്‍ സ്ത്രീകളുടെ മാറു മറയ്ക്കാനുള്ള അവകാശ പോരാട്ടത്തിലെ വീ റുറ്റ അധ്യായമാണ് വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരം. 1956ലെ അരിപ്പറ താല ത്തിനിടയില്‍ നടന്ന മാറുമറയ്ക്കല്‍ സമരത്തില്‍ വനിതകള്‍ക്ക് ധൈര്യവും ആവേ ശവും പകര്‍ന്നത് ദേവകി നമ്പീശന്‍ ആയിരുന്നു
തൃശൂര്‍ : പ്രസിദ്ധ മാറുമറക്കല്‍ സമരനായികയുമായ ദേവകി നമ്പീശന്‍ (89) അന്തരിച്ചു. തൃശൂര്‍ പൂ ത്തോളില്‍ മകള്‍ ആര്യാദേവിയുടെ വീട്ടിലായിരുന്നു അന്ത്യം. അന്തരിച്ച സിപിഎം നേതാവും എം എല്‍എയുമായിരുന്ന എഎസ്എന്‍ നമ്പീശനാണ് ഭര്‍ത്താവ്.
മൃതദേഹം ഉച്ചക്ക് 12.30വരെ പൂത്തോളിലെ വസതിയില്‍ പൊതുദര്‍ശനത്തിനായി വച്ചതിനു ശേഷം വെ ള്ളാറ്റഞ്ഞൂരിലേക്ക് കൊണ്ടു പോകും. സംസ്‌കാരം നാളെ രാവിലെ 10ന് കുടുംബവളപ്പില്‍.
സമരചരിത്ര ഭൂമികയില്‍ സ്ത്രീകളുടെ മാറു മറയ്ക്കാനുള്ള അവകാശ പോരാട്ടത്തിലെ വീറുറ്റ അധ്യായമാണ് വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരം. 1956ലെ അരിപ്പറ താലത്തിനിടയില്‍ നടന്ന മാറുമറയ്ക്കല്‍ സ മരത്തില്‍ വനിതകള്‍ക്ക് ധൈര്യവും ആവേശവും പകര്‍ന്നത് ദേവകി നമ്പീശന്‍ ആയിരുന്നു. വേലൂര്‍ മ ണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരം, വാഴാനി കനാല്‍ സമരം ഉള്‍പ്പടെ ചരിത്രം സൃഷ്ടിച്ച പോരാട്ടങ്ങളില്‍ ദേവകി നമ്പീശന്‍ വഹിച്ച പങ്ക് എക്കാലത്തും ആവേശം നല്‍കുന്നതായിരുന്നു.