മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈ ക്കോടതി പൊലീസിന്റെ വിശദീകരണം തേടി. സിബിഐ അടക്കമുള്ള എതിര്‍ക ക്ഷികള്‍ക്കും ഹൈക്കോടതി ഇക്കാര്യത്തില്‍ നോട്ടീസ് നല്‍കി
കൊച്ചി : മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി. സിബിഐ അടക്കമുള്ള എതിര്‍കക്ഷികള്‍ക്കും ഹൈക്കോടതി ഇക്കാര്യത്തില്‍ നോ ട്ടീസ് നല്‍കി. ഓണാവധി കഴിഞ്ഞ് ഹര്‍ജി കോടതി പരിഗണിക്കും.
സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ഇന്‍ചാര്‍ജ് കെഎം ബഷീറിനെ കാറിടിച്ച് കൊ ലപ്പെടുത്തിയ കേസിന്റെ അന്വേഷണം ശരിയായ നിലയില്‍ മുന്നോട്ടു പോകുന്നില്ലെന്നു ചൂണ്ടിക്കാ ട്ടി ബഷീറിന്റെ സഹോദരന്‍ അബ്ദുറഹ്‌മാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നോട്ടിസ് പുറപ്പെടു വിച്ചത്. ശ്രീറാം വെങ്കിട്ടരാമന്‍ ഉന്നതതലത്തില്‍ ബന്ധമുള്ള ഐഎഎസ് ഓഫീസര്‍ ആയതിനാല്‍ പൊലീസിന്റെ സഹായമുണ്ടെന്നും അന്വേഷണം വഴിതിരിച്ചുവിട്ടേക്കുമെന്നുമാണ് ഹര്‍ജിയില്‍ മു ഖ്യമായും ആരോപിച്ചിരിക്കുന്നത്.
അപകട ദിവസം ബഷീറിന്റെ മൊബൈല്‍ ഫോണ്‍ നഷ്ടമായി. ഫോണില്‍ ശ്രീറാം വെങ്കിട്ടരാമനെതി രായ ചില തെളിവുകള്‍ ഉള്ളതായി സംശയിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ ഫോണ്‍ ക ണ്ടെത്താന്‍ പൊലീസിന് കഴിയാത്തത് ദുരൂഹമാണെന്നും, സിബിഐ അന്വേഷണം ആവശ്യപ്പെ ട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സ മീപിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി.
പ്രതിക്ക് അനുകൂലമായ നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിക്കുന്നത്. നിലവിലെ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമാണ്. ഈ റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിക്കെതിരെ യാതൊരു നടപടിക്കും സാധ്യത കാണുന്നില്ല. അതിനാല്‍ കേസ് സിബിഐ അന്വേഷിക്കണം. ബഷീറിന്റെ മര ണത്തില്‍ ചില ദുരൂഹതകളുണ്ട്. എല്ലാ സംശയങ്ങളും നീങ്ങുന്നതിന് സിബിഐ അന്വേഷണം വേ ണമെന്നും ബഷീറിന്റെ സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നു.