സ്ഥിരം അമ്മ വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ജീവിതത്തില്‍ നിന്നും പക ര്‍ത്തിയെടുത്ത അമ്മമാരായിരുന്നു ലളിതയുടെ അമ്മ വേഷങ്ങളെല്ലാം. മല യാളിയെ ഏറ്റവും കൂടുതല്‍ കരയിച്ച അമ്മയായിരുന്നു കന്‍മദത്തിലെ യ ശോദാമ്മ. സ്ഫടികത്തിലെ തെമ്മാടിയായ മകന്റെ പൊന്നമ്മച്ചി. ചാക്കോ മാഷി ന്റെ ഭാര്യ, അനിയത്തി പ്രാവിലെ, മാടമ്പിയിലെ, വീണ്ടും ചില വീട്ടുകാര്യങ്ങളി ലെ ഒക്കെ അമ്മ, അങ്ങിനെ നമ്മെ ഉള്ളു വിങ്ങിക്കരയിച്ച എത്രയെത്ര അമ്മ മാര്‍
പി ആര്‍ സുമേരന്‍
എത്രയെത്ര അമ്മമുഖങ്ങളാണ് കെ പി എസി ലളിതയുടെ അപ്രതീക്ഷിത വിയോഗത്തിലൂടെ നമുക്ക് ന ഷ്ടമാകുന്നത്. എല്ലാവരുടെയും അമ്മ, അതായിരുന്നു കെപിഎസി ലളിത. സഹോദരി, ഭാര്യ, അമ്മ അങ്ങ നെ മനുഷ്യബന്ധങ്ങളുടെ ആത്മമിത്രങ്ങളായ കഥാപാത്രങ്ങളായിരുന്നു ലളിതയുടേത്. ലളിതയുടെ അ മ്മ വേഷങ്ങള്‍ക്ക് ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു. കെപിഎസി ലളിത എന്ന് കേള്‍ക്കുമ്പോള്‍ എത്ര യോ അമ്മ മുഖളാണ് നമുക്കുള്ളിലേക്ക് തിങ്ങിക്കയറി വരുന്നത്. വിങ്ങിപ്പൊട്ടിയും കരഞ്ഞും ചിരിച്ചും രോഷമായും കുശുമ്പായും ചിരിച്ചും കളിച്ചും അവരങ്ങനെ നമുക്കുള്ളില്‍ തിമിര്‍ത്തു പെയ്യുന്നു.
സ്ഥിരം അമ്മ വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ജീവിതത്തില്‍ നിന്നും പകര്‍ത്തിയെടുത്ത അമ്മമാരായിരുന്നു ലളിതയുടെ അ മ്മ വേഷങ്ങളെല്ലാം. മലയാളിയെ ഏറ്റവും കൂടുതല്‍ കരയിച്ച അമ്മയായിരുന്നു കന്‍മദത്തിലെ യശോദാമ്മ. മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ എന്നിവര്‍ മത്സരിച്ചഭിനയിച്ച ചിത്രത്തില്‍ കുറച്ചു സീനുകള്‍ കൊണ്ട് ലളിത പ്രേക്ഷകരെ കരയിച്ചു കളഞ്ഞു, അ തിശയിപ്പിച്ചു. സ്ഫടികത്തിലെ തെമ്മാടിയായ മകന്റെ പൊന്നമ്മ ച്ചി. ചാക്കോ മാഷിന്റെ ഭാര്യ, കന്‍മദത്തിലെ യശോദ, അനിയ ത്തി പ്രാവിലെ, മാടമ്പിയിലെ, വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ഒക്കെ അമ്മ, മനസ്സിനക്കരെയിലെ ഷീലയുടെ കൂട്ടുകാരി അങ്ങി നെ നമ്മെ ഉള്ളു വിങ്ങിക്കരയിച്ച എത്രയെത്ര അമ്മമാര്‍.
നാടക പാരമ്പര്യത്തില്‍ നിന്നു വന്ന അനുഗ്രഹീത കലാകാരി. ശ്വാസം നിലയ്ക്കുവോളം അവര്‍ ഒരു നടി തന്നെയായിരുന്നു. ഒരു കലാകാരിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹം അവസാ നം വരെ അഭിനയിക്കാന്‍ കഴിയുക എന്നതാണ്. മലയാളികളു ടെ പ്രിയപ്പെട്ട ലളിതച്ചേച്ചിക്ക് അതിന് സാധിച്ചു. നടിയായി മരി ക്കുക അവരുടെ പുണ്യമായി തീര്‍ന്നു. ഒരുപക്ഷേ മലയാള സിനി മയില്‍ മറ്റൊരു നടിമാര്‍ക്കും കിട്ടാത്ത സൗഭാഗ്യങ്ങള്‍ കൂടിയായി രുന്നു അവരുടെ ജീവിതം. പക്ഷേ നിര്‍ഭാഗ്യങ്ങളുടെയും സങ്കടങ്ങളുടെയും കടലുകള്‍ നീന്തിക്കടന്ന ഒരു ജീവി തം കൂടി നമ്മളോട് പറഞ്ഞിട്ടുണ്ട്. മലയാള സിനിമയില്‍ എല്ലാ പ്രേക്ഷകര്‍ക്കും അമ്മയെന്ന് വിളി ക്കാന്‍ കഴിയുന്ന ഒരേയൊരു അമ്മയായി രുന്നു ലളിത. ലളിത നിറഞ്ഞാടിയ അമ്മ വേഷങ്ങള്‍ കണ്ണും കര ളും നിറച്ച നിരവധി അമ്മ വേഷങ്ങള്‍ മലയാളികളുടെ മനസിലുണ്ട്.
കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍ നായരു ടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 മാര്‍ച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത ജനിച്ചത്. എക്കാല ത്തെയും മികച്ച വിപ്ലവഗാനമായ ‘പൊന്നരിവാളമ്പിളിയില്‍ ക ണ്ണെറിയുന്നോളെ…’യ്ക്ക് ചുവടുവച്ചായിരുന്നു തുടക്കം. ‘ബലി’ യെന്ന നാടകത്തിലൂടെ കെപിഎസിയിലെത്തി.
കെപിഎസിയില്‍ എത്തിയതിന് ശേഷമാണ് മഹേശ്വരി കെപി എസി ലളിതയാവുന്നത്. തോപ്പില്‍ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969ല്‍ കെ എസ് സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ അതിലൂടെയായിരുന്നു ലളിത സി നിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്‍, വാഴ്‌വേ മായം, ത്രിവേ ണി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി സത്യനും പ്രേം നസീ റുനുമൊപ്പമെല്ലാം ഒട്ടനവധി ചിത്രങ്ങള്‍ ലളിത ചെയ്തിട്ടുണ്ട്.