കെ റെയില്‍ പദ്ധതിക്കെതിരെ സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശ നം. മഹാരാഷ്ട്രയില്‍ അതിവേഗ റെയില്‍പാതയെ എതിര്‍ക്കുന്ന പാര്‍ട്ടി കേരളത്തില്‍ അത് നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു സമ്മേളനത്തില്‍ വിമര്‍ശനം.
പത്തനംതിട്ട: കെ റെയില്‍ പദ്ധതിക്കെതിരെ സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. മഹാരാഷ്ട്രയില്‍ അതിവേഗ റെയില്‍പാതയെ എതിര്‍ക്കുന്ന പാര്‍ട്ടി കേരളത്തില്‍ അത് നടപ്പാക്കാന്‍ ശ്ര മിക്കുകയാണെന്നായിരുന്നു സമ്മേളനത്തില്‍ വിമര്‍ശനം. സിപിഎമ്മിന്റെ ദേശീയ നിലപാട് കേരളം ദുര്‍ ബലപ്പെടുത്തിയെന്നും വിമര്‍ശന മുണ്ടായി.
അതിവേഗ റെയില്‍പാതയെ എതിര്‍ക്കുന്ന പാര്‍ട്ടി കേരളത്തില്‍ അത് നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. സി പിഎമ്മിന്റെ ദേശീയ നിലപാട് കേരളം ദുര്‍ബലപ്പെടുത്തിയെന്നും വിമര്‍ശനമുണ്ടായി.പീപ്പിള്‍സ് ഡെമോ ക്രസിയില്‍ കിസാന്‍ സഭാ നേതാവ് അശോക് ധാവ്ളെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ ലേഖനമെഴു തിയിരുന്നു. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ മഹാരാഷ്ട്രയില്‍ വലിയ പ്രതിഷേധവും സംഘടിപ്പി ച്ചി രുന്നു. ആ പാര്‍ട്ടി കേരളത്തിലെത്തുമ്പോള്‍ എന്തുകൊണ്ട് അതിവേഗ പാതയെ പിന്തുണക്കുന്നുവെന്ന് ചോദ്യമുയര്‍ന്നു.
വിവാഹപ്രായം 21 വയസാക്കി ഉയര്‍ത്തുന്നതിനെ എതിര്‍ക്കുന്ന നിലപാടിനെതിരെയും വിമര്‍ശനമുണ്ടാ യി.18 വയസിനെ പാര്‍ട്ടി പിന്തുണയ്ക്കുന്നത് സ്ത്രീകള്‍ അനുകൂലിക്കില്ല. പുരോഗമനം പറയുമ്പോള്‍ ഈ നി ലപാട് തിരിച്ചടിയാകുമെന്നും വിവിധ ഏരിയാ കമ്മിറ്റികളില്‍ നിന്നും വിമര്‍ശനമുണ്ടായി.
വിശദീകരണവുമായി നേരിട്ടിറങ്ങാന്‍ പിണറായി
അതേസമയം, വിമര്‍ശനങ്ങള്‍ക്ക് മറുപടി പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സിപിഎം തീ രുമാനം. ജില്ലാതലത്തില്‍ പൗരപ്രമുഖരുടെ യോഗം വിളിച്ച് പദ്ധതിയെക്കുറിച്ച് വിശദീക രിക്കാ നാണ് തീരുമാനം. ഈ പരിപാടികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് പങ്കെടുക്കും. ഇ തനുസരിച്ചുള്ള ആദ്യ യോഗം അടുത്ത മാസം നാലിന് തിരുവനന്തപുരത്ത് നടക്കും.
പദ്ധതിക്ക് ജനപിന്തുണ ലഭ്യമാക്കാന്‍ പ്രചാരണ പരിപാടികളുമായി ഇറങ്ങാന്‍ സിപിഎം സം സ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി തന്നെ പൗരപ്രമുഖ രു ടെ യോഗം വിളിക്കുന്നത്. പദ്ധതിയെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി സിപിഎം ലഘുലേഖ തയാറാക്കിയിട്ടുണ്ട്. ഇത് വീടുവീടാന്തരം കയറിയിറങ്ങി വിതരണം ചെയ്യും.