രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. മഹാരാഷ്ട്രയില്‍ ഇന്ന് 26, 35 8 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗി കളുടെ എണ്ണം 87,505 ആയി
മുംബൈ : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. മഹാരാഷ്ട്രയില്‍ ഇന്ന് 26,358 പേര്‍ ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്ന കോവിഡ് രോ ഗികളുടെ എണ്ണം 87,505 ആയി.
ഇരുപത്തിനാല് മണിക്കൂറിനിടെ 5,331 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് ഒമൈക്രോണ്‍ ബാധിതരു ടെ എണ്ണം 797 ആയി. സംസ്ഥാനത്ത് കോവിഡ്, ഒമിക്രോണ്‍ ബാധി തര്‍ ഏറ്റവും കൂടുതല്‍ മുംബൈയി ലാണ്. മുംബൈയില്‍ മാത്രം ഇന്ന് 15,166 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.
പശ്ചിമബംഗാളില്‍ ഇന്ന് 14,022 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 17 പേര്‍ മരിച്ചു. 6438 പേര്‍ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുളളവരുടെ എണ്ണം 33,042 ആയി. മഹാരാഷ്ട്ര കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് ബംഗാളിലാണ്.
ഡല്‍ഹിയില്‍ ഇന്ന് 10,665 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ടിപിആര്‍ നിര്ക്ക് 11.88 ആയി. എ ട്ടുപേരാണ് ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചത്. സജീവകേസുകള്‍ 23,307 ആണ്.
കര്‍ണാടകയില്‍ ഇന്നലെത്തിനാക്കാള്‍ ഇരട്ടിപേര്‍ക്കാണ് ഇന്ന് രോഗം കോവിഡ് സ്ഥിരീകരിച്ചത്. 4246 പേ ര്‍ക്കാണ് വൈറസ് ബാധ. 2 പേര്‍ മരിച്ചു. 362 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് ചികിത്സയിലുള്ളവര്‍ 17414 പേരാണ്.
നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്നാട്
കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്നാ ട്. ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പുറമേ വ്യാഴാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താനും തീരുമാനിച്ചു.
രാത്രി പത്തു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നിയന്ത്രണം. ഈസമയത്ത് കടകള്‍, ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. അവശ്യസേവന ങ്ങള്‍ മാത്രം അനുവദിക്കാന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷ തയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
നിയന്ത്രണങ്ങളുടെ ഭാഗമായി സ്‌കൂളുകള്‍ നാളെ മുതല്‍ അടച്ചിടും. ഒന്ന് മുതല്‍ ഒ ന്‍ പത് വരെയുള്ള ക്ലാസുകള്‍ക്ക് ഓണ്‍ലൈനിലൂടെയാണ് തുടര്‍പഠനം.ചൊവ്വാഴ്ച വരെ യുള്ള കണക്ക് അ നുസരിച്ച് 121 പേര്‍ക്കാണ് തമിഴനാട്ടില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.









