ഗാഡ്ചിറോളി ജില്ലയിലാണ് പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയത്. മഹാരാഷ്ട്ര പൊലീസിന്റെ സി-60 യൂണിറ്റാണ് മാവോയിസ്റ്റുകളെ വധിച്ചത്
മുംബൈ: മഹാരാഷ്ട്രയില്‍ സുരക്ഷാസേന 13 മാവോയിസ്റ്റുകളെ വധിച്ചു. ഗാഡ്ചിറോളി ജില്ലയി ലാണ് പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയത്.ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ന് പുലര്‍ച്ചെ 5.30ന് എറ്റപ്പള്ളിയിലെ പെയ്ഡി- കോട്ട്മി വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മഹാരാഷ്ട്ര പൊലീസിന്റെ സി-60 യൂണിറ്റാണ് മാവോയിസ്റ്റുകളെ വധിച്ചത്. മാവോയിസ്റ്റ് വിരുദ്ധ ദൗ ത്യം വിജയകരമായിരുന്നുവെന്ന് ഡിഐജി സന്ദീപ് പാട്ടീല്‍ പറഞ്ഞു. മാവോയിസ്റ്റ് സംഘത്തില്‍ കൂടുതല്‍ ആള്‍നാശം സംഭവിച്ചിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കാട്ടിനുള്ളില്‍ വെച്ച് മഹാരാഷ്ട്ര പൊലീസിന്റെ പ്രത്യേക കമാന്‍ഡോ വിഭാഗമായ സി.60 യുമായി ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകള്‍ കാട്ടിനുള്ളില്‍ യോഗം ചേരു ന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുകയായിരുന്നു. പൊലീസി നെ കണ്ടയുടന്‍ മാവോയിസ്റ്റുകള്‍ വെടി വെക്കുകയായിരുന്നുവെന്ന് ഗഡ്ചിരോളി ഡി.ഐ.ജി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പ്രതികരിച്ചു. ഒരു മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ട ലിനിടെ മറ്റുള്ളവര്‍ കാട്ടിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. തുടര്‍ന്നാണ് ഇവുരുടെ മൃതദേഹം കണ്ടെത്തിയത്.












