65 കോടി രൂപയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. കള്ള പ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡിയുടെ നടപടി.അജിത് പവാറുമായി ബന്ധമുളള പഞ്ചസാര മില്ലിന്റെ ആസ്തികളാണ് കണ്ടുകെട്ടിയത്
മുംബൈ: മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് അഴിമതി കേസില്‍ ഉപമുഖ്യമന്ത്രി അജിത് പ വാറിന്റെയും ഭാര്യയുടെയും സ്വത്ത് കണ്ടുകെട്ടി. 65 കോടി രൂപയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെ ന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡിയുടെ നടപടി.അജി ത് പവാറുമായി ബന്ധമുളള പഞ്ചസാര മില്ലിന്റെ ആസ്തികളാണ് കണ്ടുകെട്ടിയത്. 2010 ലെ വില അ നുസരിച്ച് 65.75 കോടി രൂപ മതിക്കുന്ന ആസ്തിയാണിതെന്ന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ വ്യക്ത മാക്കി. അജിത് പവാറിന്റെ ബന്ധുവാണ് മില്ല് നടത്തി വന്നത്.
ഗുരു കമ്മോഡിറ്റി സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് ഈ മില്ല്. ജരന്തേ ശ്വര്‍ ഷുഗര്‍ മില്ല് പാട്ടത്തിന് എടുക്കുകയാ യിരുന്നു. സ്പാര്‍ക്ലിങ് സോളി പ്രൈവറ്റ് ലിമിറ്റഡ് ആണ് ജ രന്തേശ്വറിന്റെ പ്രധാന ഓഹരി ഉടമകള്‍. ഈ കമ്പനിക്കാണ് അജിത് പവാറുമായി ബന്ധമെന്ന് എ ന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ജരന്തേശ്വര്‍ ഷുഗര്‍ മില്ല് പൂനെ ജില്ലാ സെന്‍ട്രല്‍ കോ ഓ പ്പറേറ്റീവ് ബാങ്കില്‍ നിന്നും 700 കോടി രൂപയുടെ വായ്പയാണ് സംഘടിപ്പിച്ചത്. സ്പാര്‍ക്ലിങ് സോളി പ്രൈവറ്റ് ലിമിറ്റഡിനെ മറയാക്കിയായിരുന്നു വായ്പ എടുത്തത്.
മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് 25,000 കോടി രൂപയുടെ കുംഭകോണം നടത്തിയെന്നാണ് കേസ്. പവാര്‍ കുടുംബത്തിനു ബന്ധമുള്ളതടക്കം നഷ്ടത്തിലായ ഒട്ടേറെ പഞ്ച സാര സഹകരണ സംഘങ്ങള്‍ക്കു വന്‍ തോതില്‍ വഴിവിട്ടു വായ്പ അനുവദിച്ചെന്നാണു കേസ്. 2007- 2011 കാലത്താണ് സംഭവം. അജിത് പവാറിനെ കൂടാതെ ബാങ്കിലെ 70 മുന്‍ ഭാരവാഹികളും പ്രതി കളാണ്.
അഴിമതി നിരോധന നിയമപ്രകാരവും ഐപിസി വകുപ്പുകള്‍ പ്രകാരവും മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം 2019 ഓഗസ്റ്റ് 26ന് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷണം ആരംഭിച്ചത്.