മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ രേഖകളില്ലാത്ത 1000 കോടി രൂപയുടെ സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി.അജിത് പവാറിന്റെ വസതിയിലും ഓഫീസുകളിലും ആ ദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു
മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ രേഖകളില്ലാത്ത 1000 കോടി രൂപയുടെ സ്വത്ത് ആദായനികുതി വകുപ്പ് കണ്ടുകെട്ടി.അജിത് പവാറിന്റെ വസതിയി ലും ഓഫീസുകളിലും ആദായ നികു തി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
പവാറിന്റെ മുംബൈ നരിമാന്‍ പോയിന്റിലെ നിര്‍മല്‍ ടവര്‍ അടക്കം അഞ്ച് വസ്തുവകകളാണ് കണ്ടുകെട്ടി യത്. ഒരു പഞ്ചസാര ഫാക്ടറിയും റിസോര്‍ട്ടും പിടിച്ചെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര, ഗോവ, ഡല്‍ഹി എന്നിവിട ങ്ങളിലെ വസ്തുക്കളും കണ്ടുകെട്ടിയതില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ മാസങ്ങളില്‍ നട ത്തിയ വ്യാപക റെയ്ഡില്‍ അജിത് പവാറിന്റെ കൈവശമുണ്ടായിരുന്ന കണക്കില്‍പ്പെടാത്ത 184 കോടി രൂപ കണ്ടെ പിടിച്ചെടുത്തിരുന്നു.
അജിത് പവാറും കുടുംബവും ബിനാമി സ്വത്തുക്കളുടെ ഗുണഭോക്താക്കള്‍ ആണെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.അനധികൃതമായി സ്വത്തുക്കള്‍ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാ ണ് ബിനാമി വിരുദ്ധ നിയമം ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം പവാറിന്റെ സഹോദരിമാരുടെ വീടു കളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു.
അതേസമയം താനുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സ്ഥിരമായി നികുതി അടയ്ക്കാറുണ്ടെന്ന് പവാര്‍ റെയ്ഡുകളോട് പ്രതികരിച്ചു.റെയ്ഡിനെ വിമര്‍ശിച്ച മുന്‍കേന്ദ്രമന്ത്രി ശരദ് പവാര്‍, ബിജെപി അധികാരദുര്‍വിനിയോഗം ചെയ്യുകയാണെന്നും ആരോപിച്ചു.