ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധനക്കുശേഷം കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയായി
ന്യൂഡല്‍ഹി : സാധാരണക്കാരന് ഇരുട്ടടിയായി പാചകവാതക വിലയിലും വന്‍ വര്‍ദ്ധനവ്. കോവിഡ് മഹാമാരിയില്‍ ദുരിതത്തിലായ ജനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയാണ് പാചകവാതക വി ലയിലും വന്‍ വിലവര്‍ധന. ഗാര്‍ഹികാ വശ്യത്തിനുള്ള പാചകവാതകത്തിന് 25രൂപ 50 പൈസയാ ണ് കൂട്ടിയത്. കൊച്ചിയിലെ വില സിലിണ്ടറിന് 841രൂപ 50 പൈസയായി.
വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറുകളുടെ വിലയില്‍ 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരി ക്കുന്നത്. ഇതോടെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലണ്ടര്‍ ഒന്നിന് 1550 രൂപ നല്‍കേണ്ടി വരും. പുതുക്കിയ വില ഇന്ന് മുതല്‍ തന്നെ നിലവില്‍ വരും. പുതുക്കിയ വില ഇന്നുമുതല്‍ നിലവില്‍ വന്നു. ഇന്ധന വിലവര്‍ധനവിനോടൊപ്പം പാചക വാതക വിലയും കുത്തനെ ഉയര്‍ത്തിയത് രാജ്യത്തെ കുടുംബങ്ങളുടെ ബജറ്റ് കൂടുതല്‍ താളം തെറ്റിക്കും.












