മസകത്ത് : മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഖുറിയാത്ത് വിലായത്തില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷികുന്ന ഗോഡൗണിലെ തീപിടിത്തം സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അഗ്‌നിശമന സേന തീ അണച്ചത് മണിക്കൂര്‍ നീണ്ട യജ്ഞത്തിലാണ്. ആര്‍ക്കും പരുക്കുകളൊന്നുമില്ല.ഞായറാഴ്ച രാവിലെയാണ് ഗോഡൗണിന് തീ പിടിക്കുന്നത്. ഗോഡൗണിലെ മിക്ക സാധനങ്ങളും കത്തി നശിച്ചു. വന്‍ നാശനഷ്ടമാണ് കണക്കാക്കുന്നത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
