കണ്ണൂര്‍ സ്വദേശി പ്രജീഷ് ആണ് കൊല്ലപ്പെട്ടത്. മൃതദേഹം ചാക്കില്‍ കെട്ടി കനാലില്‍ എറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. പൊതുവാച്ചേരിയിലാണ് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്
കണ്ണൂര്‍ : കണ്ണൂര്‍ ചക്കരക്കല്ല് പൊതുവാച്ചേരിയില്‍ കനാലില്‍ കണ്ടെത്തിയ മൃതദേഹം മരം മോ ഷണത്തെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയ ആളുടേതാണെന്ന് തിരിച്ചറിഞ്ഞു. കണ്ണൂര്‍ സ്വദേശി പ്രജീഷ് ആണ് കൊല്ലപ്പെട്ടത്. മൃതദേഹം ചാക്കില്‍ കെട്ടി കനാലില്‍ എറിഞ്ഞ നില യിലാണ് കണ്ടെത്തിയത്.
യുവാവിനെ കൊലപ്പെടുത്തിയത് തേക്ക് മോഷണക്കേസിലെ പ്രതികളാണെന്ന് പൊലീസ് സൂചി പ്പിച്ചു. ജാമ്യത്തിലിറങ്ങിയ ശേഷം പ്രതികള്‍ യു വാവിനെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി കനാലി ല്‍ തള്ളുകയായിരുന്നു.
അബ്ദുള്‍ ഷുക്കൂര്‍, റിയാസ് എന്നിവരാണ് പ്രതികള്‍. ഇവരില്‍ ഒരാള്‍ കസ്റ്റഡിയിലുള്ളതായും പൊ ലീസ് സൂചിപ്പിച്ചു. ഓഗസ്റ്റ് 19 നാണ് യുവാവിനെ കാണാതായത്. തുടര്‍ന്ന് പൊലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തിയിരുന്നു. അതിനിടെയാണ് പൊതുവാച്ചേരി കനാലില്‍ നിന്നും യുവാവിന്റെ മൃതദേഹം ലഭിക്കുന്നത്.