കൊൽക്കത്ത: ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ നന്ദീഗ്രാമിൽ ഇന്ന് നോമിനേഷൻ നൽകി വലിയ റോഡ് ഷോ നടത്തിയ മമ്മതാ ബാനർജിയെ വൈകീട്ട് ആക്രമിച്ചു. വൈകീട്ട് നന്ദീഗ്രാമിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് കാറിൽ കയറാൻ എത്തിയ മുഖ്യമന്ത്രി മമതാ ബാനർജിയെ ഒരു സംഘം ആളുകൾ തള്ളിയിടുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ അടുത്തുണ്ടായില്ല എന്നാണ് റിപ്പോർട്ടുകൾ. മമത ബാനർജിയെ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. മമതയുടെ കാലിലാണ് പരിക്ക് പറ്റിയിരിക്കുന്നത്. സംഭവത്തിൽ ഇലക്ഷൻ കമ്മിഷൻ അടിയന്തിരമായി റിപ്പോർട്ട് ആവശ്യപെട്ടിട്ടുണ്ട്.
