സൈബര്‍സെല്ലിന്റെ പരിശോധന റിപ്പോര്‍ട്ട് ഇന്ന് ക്രൈംബ്രാഞ്ചിന് ലഭിക്കും. ഗൂഢാലോചന സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ഷിനോസിന്റെ ഫോണിലുണ്ടെന്നാണ് സൂചന.
കണ്ണൂര്‍ : മന്‍സൂര്‍ വധക്കേസില്‍ ഗൂഢാലോചനക്ക് നിര്‍ണമായേക്കാവുന്ന വിവരങ്ങള്‍ അറസ്റ്റിലായ ഷിനോസിന്റെ മൊബൈല്‍ ഫോണില്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചതായി സൂചന. ഷിനോസിന്റെ മൊബൈല്‍ ഫോണ്‍ വിശദ പരിശോധനക്കായി സൈബര്‍ സെല്ലിന് കൈമാറി. സംഭവസ്ഥല ത്തു നിന്ന് ഷിനോസിന്റെ ഫോണ്‍ നേരത്തെ കണ്ടെത്തിയിരുന്നു. സൈബര്‍സെല്ലിന്റെ പരിശോധന റിപ്പോര്‍ട്ട് ഇന്ന് ക്രൈംബ്രാഞ്ചിന് ലഭിക്കും. ഗൂഢാലോചന സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ഷിനോസിന്റെ ഫോണിലുണ്ടെന്നാണ് സൂചന.
ഫോണിലെ വാട്‌സാപ്പ് ഗ്രൂപ്പിലുള്ള ചില സന്ദേശങ്ങള്‍ കൊലപാതക ഗൂഢാലോചനയിലേക്ക് നയിക്കുന്നതാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. കൃത്യമായി ആസൂത്രണം ചെയ്താ ണ് ഈ സംഘം ആളുകളെ വിളിച്ചു കൂട്ടിയത്. അതിനുള്ള തെളിവുകള്‍ ഈ ഫോണിലുണ്ട്. വാട്‌സ്ആപ്പ് കോളുകള്‍ വഴിയും വാട്‌സാപ്പ് സന്ദേശം വഴിയും അക്രമികളെയും ആയുധങ്ങളെയും സംഘടിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്.
കേസന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ. ഇസ്മായീലിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് യോഗം ചേരും.മന്‍സൂറിനെ അക്രമിച്ചത് 25 അംഗ സംഘമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കൊലപാതകവുമായ ബന്ധപ്പെട്ട് അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകനും കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസിയുമായ ഷിനോസ് ഉള്‍പ്പെടെ 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.