വിവാദത്തിന്റെ പേരില്‍ രാജി വേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ ത്തോട് ഇന്നു ചേര്‍ന്ന സിപിഎം അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോജിക്കുകയായിരുന്നു
തിരുവനന്തപുരം : യുവതിയുടെ പീഡനപരാതി ഒതുക്കിത്തീര്‍ക്കാന്‍ ഇടപെട്ടെന്ന് ആരോപണം നേ രിടുന്ന വനം മന്ത്രി എകെ ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎം നേതൃത്വത്തില്‍ ധാരണ. തല്‍ക്കാലത്തേക്ക് മന്ത്രിയുടെ രാജി വേണ്ടെന്നാണ് സിപിഎം നിലപാട്. മന്ത്രിയുടെ വിശദീകരണം മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവാദത്തിന്റെ പേരില്‍ രാജി വേണ്ടെന്ന മുഖ്യ മന്ത്രി പിണറായി വിജയന്റെ നിര്‍ദേശ ത്തോട് ഇന്നു ചേര്‍ന്ന സിപിഎം അവയ്‌ലബിള്‍ സെക്രട്ടേറി യറ്റ് യോജിക്കുകയായിരുന്നു.
ഇടപെടലില്‍ മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായെങ്കിലും ഇരയെ അപമാനിക്കുന്ന തരത്തിലുള്ള പരാമ ര്‍ശവും ഇടപെടലും ഉണ്ടായിട്ടില്ലെന്നും സിപി എം വിലയിരുത്തി. ഇന്നു രാവിലെ ചേര്‍ന്ന സിപിഎം നേതൃയോഗം വിഷയം ചര്‍ച്ച ചെയ്തതു. സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍, കോടി യേരി ബാലകൃഷ്ണന്‍, എസ് രാമചന്ദ്രന്‍പിള്ള തുടങ്ങിയവര്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ ത്തോട് യോജിച്ചു. വിവാദത്തിന്റെ പേരില്‍ രാജി വേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തോട് ഇന്നു ചേര്‍ന്ന അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോജിക്കുകയായിരുന്നു.
മന്ത്രി എ കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സിപിഎം കൂടിയാലോചനകള്‍ നടത്തിയത്. ഇക്കാര്യത്തില്‍ വിശദ ചര്‍കള്‍ നടത്തിയിട്ടില്ലെന്നും നിലപാട് പിന്നീട് വ്യക്തമാക്കുമെന്നുമാണ്, കൂടിയാലോചനകള്‍ക്കു ശേഷം എ വിജയരാഘവന്‍ പ്രതികരി ച്ചത്. വിവാദത്തിന്റെ വിശദാംശങ്ങള്‍ പാര്‍ട്ടിക്കു മുമ്പാകെ വന്നിട്ടില്ല. മന്ത്രി രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കുമെന്ന് വിജയരാഘവന്‍ പറഞ്ഞു.