സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബിഷ്ണുപൂര്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, ജിരിബാം ജില്ലകളില്‍ കര്‍ഫ്യൂ തുടരുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കില്ലെന്ന് സ ര്‍ക്കാര്‍ അറിയിച്ചു. പ്രശ്നബാധിത മേഖലകളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷമുണ്ടായതോടെ കനത്ത ജാഗ്രത. ബിഷ്ണുപൂര്‍ ജില്ലയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. പിഡബ്ല്യുഡി മന്ത്രി ഗോവി ന്ദാസ് കോന്തൗജത്തിന്റെ വീട് തകര്‍ത്തു. ബി ഷ്ണുപൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വീടിന് നേര്‍ക്കാണ് ആക്രമം ഉണ്ടായത്. സംഘര്‍ഷത്തിന്റെ പശ്ചാ ത്തലത്തില്‍ ബിഷ്ണുപൂര്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, ജിരിബാം ജില്ലകളില്‍ കര്‍ഫ്യൂ തുടരുന്നു. നി യന്ത്രണങ്ങളില്‍ ഇളവ് നല്‍കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. പ്രശ്നബാധിത മേഖലകളില്‍ കൂടുതല്‍ സൈ ന്യത്തെ വിന്യസിച്ചു.
മറ്റൊരു സമുദായത്തില്‍പ്പെട്ട തീവ്രവാദികളില്‍ നിന്ന് പ്രദേശവാസികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വേ ണ്ടത്ര ഇടപെടല്‍ നടത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഒരു വിഭാ ഗം മന്ത്രിയുടെ വീടിന് നേര്‍ക്ക് തിരി ഞ്ഞത്. അക്രമ സമയത്ത് മന്ത്രിയും കുടുംബാംഗങ്ങളും വീട്ടില്‍ ഉണ്ടായിരുന്നില്ല. സ്ത്രീകളടങ്ങുന്ന ജന ക്കൂട്ടം വീട് ആക്രമിക്കുകയായിരുന്നു.
അക്രമങ്ങളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേര്‍ കൂടി പിടിയിലായി. സൈന്യത്തിന്റെ പരിശോധന യിലാണ് ആയുധങ്ങളും സ്ഫോടകവസ്തുക്കളുമായി ഇവര്‍ പിടിയിലാകുന്നത്. സംഘര്‍ഷത്തിന്റെ പശ്ചാത്ത ലത്തില്‍ അസമിലുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാന്‍ മണിപ്പൂരിലെ ബിജെപി എം എല്‍എമാര്‍ സമയം ചോദിച്ചിട്ടുണ്ട്.