മന്ത്രി വീണാ ജോര്‍ജിനെതിരായ അശ്ലീല പരാമര്‍ശത്തില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. കാക്കനാട് സൈബര്‍ പൊലീസാണ് ഐടി ആക്ട് പ്രകാരം നന്ദകുമാറിനെ ജാമ്യമില്ലാ വകു പ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തത്
കൊച്ചി:മന്ത്രി വീണാ ജോര്‍ജിനെതിരായ അശ്ലീല പരാമര്‍ശത്തില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. കാക്ക നാട് സൈബര്‍ പൊലീസാണ് ഐടി ആക്ട് പ്രകാരം നന്ദകുമാറിനെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറ സ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.പ്രാഥമിക അന്വേഷണത്തില്‍ നന്ദ കു മാര്‍ സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തിയിരുന്നു.
സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ നന്ദകുമാറിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്ത ത്. വീണാ ജോര്‍ജിനെതിരെ പിസി ജോര്‍ജിന്റെ അധിക്ഷേപകരമായ ടെലഫോണ്‍ സംഭാഷണം ഫെയ്സ്് ബുക്ക്, യൂട്യൂബ് ചാനലുകളി ലൂടെ നന്ദകുമാര്‍ പ്രചരിപ്പിച്ചിരുന്നു.
ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ഹൈക്കോട തിയിലെ അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.