700 കോടി രൂപയുടെ ചരക്കു സേവന നികുതി (ജിഎസ്ടി) തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ച് ഗുജറാത്ത് സ്വദേശികള്‍ അറസ്റ്റില്‍. ഇവര്‍ വ്യാജ ജിഎസ്ടി ഇന്‍പുട് ടാക്സ് ക്രെഡിറ്റ് റാക്കറ്റിലെ കണ്ണികളാണെന്ന് പൊലീസ് പറയുന്നു
ഭോപ്പാല്‍: മധ്യപ്രദേശില്‍ 700 കോടി രൂപയുടെ ചരക്കു സേവന നികുതി (ജിഎസ്ടി) തട്ടിപ്പുമായി ബ ന്ധപ്പെട്ട് അഞ്ച് ഗുജറാത്ത് സ്വദേശികള്‍ അറസ്റ്റില്‍. ഇവര്‍ വ്യാജ ജിഎ സ്ടി ഇന്‍പുട് ടാക്സ് ക്രെഡിറ്റ് റാക്കറ്റിലെ കണ്ണികളാണെന്ന് പൊലീസ് പറയുന്നു. വ്യാജ രേഖകളും ഇല്ലാത്ത വ്യക്തികളുടെയും വി ലാസങ്ങളും ഉപയോഗിച്ച് 500 ഓളം വ്യാജ കമ്പനികള്‍ ഇവര്‍ ഉണ്ടാക്കിയെന്നും പൊലീസ് പറഞ്ഞു.
ഈ വ്യാജ കമ്പനികളുടെ ബില്ലുകള്‍ ഉപയോഗിച്ച് ഇവര്‍ 700 കോടിയോളം രൂപയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍. ബാങ്ക് ഇടപാടുകള്‍ ഒഴിവാക്കി വിവിധ മൊബൈല്‍ നമ്പറു കളുമായി ബന്ധിപ്പിച്ചിരുന്ന ഡിജിറ്റല്‍ വാലറ്റുകളിലേക്ക് ഇവര്‍ തുക വകമാറ്റിയെന്നും കണ്ടെത്തി. മധ്യപ്രദേശ് പോലീസ് ക്രൈംസെല്ലും സെന്‍ട്രല്‍ ജിഎസ്ടി കമ്മീഷണറേറ്റും സംയുക്തമായാണ് അന്വേഷണം നടത്തിയത്.
ഗുജറാത്തിലെ സൂറത്തില്‍ നിന്നും ഈ മാസം 25ന് പിടിയിലായ ഇവരെ ഇന്‍ഡോറിലെ ജിഎസ്ടി കമ്മീഷണറേറ്റ് ഓഫീസില്‍ എത്തിച്ചു ചോദ്യം ചെയ്യുകയാണ്. ഇവരുടെ അറസ്റ്റ് ഇന്നലെയാണ് പുറ ത്തുവിട്ടത്.
മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, രേഖകള്‍, സീലുകള്‍, വ്യാജ കമ്പനികളുടെ പേരിലുള്ള ലെറ്റര്‍ പാഡുകള്‍ എന്നിവ സൂറത്തിലെ പ്രതികളുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തു. 25-35 വയസ്സിനു മധ്യേ പ്രായമുള്ളവരാണ് പ്രതികളെല്ലാം. സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തി യാക്കാത്തവരാണ് പ്രതികളെന്നും പോലീസ് പറയുന്നു.


















