മഅദനിക്ക് കേരളത്തില്‍ സുരക്ഷയൊരുക്കാന്‍ കര്‍ണാടക പൊലീസ് ചോദിച്ച ചെലവ് സുപ്രീംകോടതി അംഗീകരിച്ചു. പ്രതിമാസം 20 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെതി രായ ഹരജിയില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
ന്യൂഡല്‍ഹി : അകമ്പടി ചെലവ് സംബന്ധിച്ച് കര്‍ണാടക പോലീസിനെതിരായ ഹരജിയില്‍ അബ്ദുള്‍ നാ സര്‍ മഅദനിക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി. മഅദനിക്ക് കേരളത്തില്‍ സുരക്ഷയൊരുക്കാന്‍ കര്‍ ണാടക പൊലീസ് ചോദിച്ച ചെലവ് സുപ്രീംകോടതി അംഗീകരിച്ചു. പ്രതിമാസം 20 ലക്ഷം രൂപ ആവശ്യ പ്പെട്ടതിനെതിരായ ഹരജിയില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
ഇടക്കാല ജാമ്യത്തില്‍ കേരളത്തിലേക്ക് വരാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് സുപ്രീം കോടതിയാണ് അ നുമതി നല്‍കിയിരുന്നു. ഇക്കാലയളവില്‍ കര്‍ണാടക പൊലീസ് സുരക്ഷയൊരുക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സുരക്ഷയ്ക്കുള്ള ചെലവ് മഅദനിയില്‍ നിന്ന് ഈടാക്കാനുമായിരുന്നു ഉത്തര വില്‍ വ്യക്തമാക്കിയിരുന്നത്. തുടര്‍ന്ന് കര്‍ണാടകപോലീസ് ഒരു സമിതിയെ നിയോഗിച്ച് സുരക്ഷ വിലയി രുത്തി.
എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തി എത്ര ചെലവ് വരുമെന്നത് പരി ശോധിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സമിതി സുര ക്ഷാ ചെലവിനായി 20 ലക്ഷം വേണമെ ന്ന് റിപ്പോര്‍ട്ട് നല്‍കിയത്. ഇത്രയും പണം പ്രതിമാസം നല്‍കാനാവില്ലെന്ന് മഅദനി വ്യക്തമാക്കി. മഅദ നിക്ക് കേരളത്തില്‍ നില്‍ക്കാ നുള്ള കാലത്തേക്ക് ആകെ ചെലവായി 55 ലക്ഷം രൂപയോളമാണ് കര്‍ണാട ക ആവശ്യപ്പെട്ടത്. ഇതിനെതിരായ ഹരജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.