സൈജു പിന്തുടര്‍ന്ന് മത്സരയോട്ടം നടത്തിയതാണ് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടമു ണ്ടായതെന്നും അല്ലെങ്കില്‍ മൂന്ന് ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന് പൊലീസ് കോടതിയെ അറിയിച്ചു.
കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ ഓഡി കാറില്‍ പിന്തുടര്‍ന്ന സൈജു തങ്കച്ചനെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം. സൈജു പിന്തുടര്‍ ന്ന് മത്സരയോട്ടം നടത്തിയതാണ് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായതെന്നും അല്ലെ ങ്കില്‍ മൂന്ന് ജീവന്‍ രക്ഷിക്കാമായിരുന്നു എന്നും പൊലീസ് കോടതിയെ അറിയിച്ചു.
ഗൗരവകരമായ വിവരങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളതെന്ന് വ്യക്തമാക്കിയ കോടതി സൈജുവിനെ മൂന്ന് ദിവസം കൂടെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.പെണ്‍കുട്ടികള്‍ സഞ്ചരിച്ച വാഹനം സൈജു കാറില്‍ പിന്തുടര്‍ന്നതോടെ ഇവര്‍ സഞ്ചരിച്ച വാഹനമോടിച്ച അബ്ദുല്‍ റഹ്‌മാന്‍ വേഗതകൂട്ടത് മത്സരയോട്ടമു ണ്ടായി. ഈ സാഹചര്യമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. റിമാന്‍ ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത് ഗുരുതരമായ കാര്യങ്ങളാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടിക്ക് ശേഷം സൈജു മോഡലുക ളായ യുവതികള്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നതും ദുരുദ്ദേശ്യ ത്തോടെയായിരുന്നെന്ന് പൊലീസ് പറ യുന്നു. യുവതികള്‍ വാഹനാപകടത്തില്‍ മരിച്ച ദിവസം അന്ന് രാത്രി ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലില്‍ വച്ച് സൈജുവും മോഡലുകളുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു.
അതിന് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ നിന്ന് ഇറങ്ങിയ അന്‍സിയെയും അഞ്ജനയെയും സൈജു കാറില്‍ പിന്തുടര്‍ന്നു.കുണ്ടന്നൂരില്‍ വച്ച് അവരുടെ കാര്‍ സൈജു തടഞ്ഞുനിര്‍ത്തി.അവിടെ വച്ചും തര്‍ക്കം നടന്നു.പിന്നീടും യുവതികളുടെ കാറിനെ സൈജു പിന്തുടര്‍ന്നപ്പോഴാണ് അതിവേഗത്തി ല്‍ കാറോടിച്ചതും അപകടമുണ്ടായതും.സൈജു യുവതികളെ പിന്തുടര്‍ന്നതും ദുരുദ്ദേശ്യത്തോടെ യായിരുന്നു.സംഭവദിവസം രാത്രി മോഡലുകളെ കൊച്ചിയില്‍ തന്നെ നിര്‍ത്താനായിരുന്നു സൈജു വിന്റെ പദ്ധതി. ഇതിന് പെണ്‍കുട്ടികള്‍ വിസമ്മതിച്ചതോടെയാണ് ഇവരെ പിന്തുടര്‍ന്നത്. ഈ ചേസിങി നിടെയിലാണ് കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ കൊല്ലപ്പെട്ടതെന്നാണ് പൊലിസ് നിഗമനം.
സൈജു തങ്കച്ചന്‍ ലഹരിക്ക് അടിമയാണെന്നും നിരവധി പേരെ ലഹരി ഉപയോഗത്തിലേക്കു കൊണ്ടുവ രുന്നതിന് പ്രേരിപ്പിച്ചിരുന്നതായും വ്യക്തമായെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.ഇയാള്‍ നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ആളാണ് എന്നതിന്റെ തെളിവ് പൊലീസിനു ലഭിച്ചു.
സൈജുവിന്റെ ചൂഷണത്തിന് ഇരയായവര്‍ പരാതി നല്‍കിയാല്‍ കേസെടുക്കും.സൈജുവിനെതിരെ സ്വമേധയാ കേസ് എടുക്കുന്നതു പരിഗണനയിലുണ്ട്.ഇയാളുടെ അതി ക്രമത്തിന് ഇരയായവര്‍ ആരെങ്കി ലും മുന്നോട്ടു വന്നാല്‍ പരാതി സ്വീകരിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു.











