മതവികാരം വ്രണപ്പെടുത്തിയ കേസില്‍ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സു ബൈര്‍ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തല്‍, കലാപത്തിന് ആഹ്വാനം, ഐടി നി യമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയ കേസില്‍ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സു ബൈര്‍ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തല്‍, കലാപത്തിന് ആഹ്വാ നം, ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഹിന്ദു സന്യാസിമാര്‍ക്കെതിരായ വര്‍ഗീയ പരാമര്‍ശത്തിന്റെ പേരില്‍ മുഹമ്മദ് സുബൈറിനെതിരെ ഖൈരാബാദ് പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരു ന്നു. ഫെസ്ബുക്കിലൂടെയാ യിരുന്നു ഹിന്ദുക്കളെ സുബൈര്‍ അപമാനിച്ചത്.
‘2014ന് മുന്‍പ് ഹണിമൂണ്‍ ഹോട്ടല്‍, ശേഷം ഹനുമാന്‍ ഹോട്ടല്‍’ എന്ന മുഹമ്മദ് സുബൈറിന്റെ പോസ്റ്റാണ് കേസിന് ആധാരമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ഈ പോസ്റ്റിനെതിരെ ഹനുമാന്‍ ഭക്ത് എന്ന പേരിലുള്ള ട്വിറ്റര്‍ ഹാന്‍ഡില്‍ രോഷം പ്രകടിപ്പിച്ചിരുന്നു. 2018 മാര്‍ച്ചിലെ സുബൈറിന്റെ ട്വീറ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടിക്കാണിച്ച് ഹനുമാന്‍ ഭക്ത് നല്‍കിയ പരാതി യിലാണ് നടപടിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മതിയായ തെളിവുകളുടെ അടിസ്ഥാനത്തി ലാണ് അറസ്റ്റ് എന്നാണ് ഡല്‍ഹി പൊലീസിന്റെ വിശദീകരണം.