വ്യാപക സംഘര്‍ഷം ഉണ്ടായ സ്ഥലങ്ങളില്‍ നിന്നും 13,000 പേരെ സൈന്യം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ചുരാചന്ദ്പൂര്‍, മോറെഹ്, കാക്ചിങ്, കാങ്പോക്ചി ജില്ലകളി ലാണ് സൈന്യത്തിന്റെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ തുറന്നത്.സംഘര്‍ഷത്തില്‍ 100ഓ ളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്
ഇംഫാല്‍: മണിപ്പൂരില്‍ പട്ടികവര്‍ഗ പദവിയെ ചൊല്ലിയുള്ള കലാപത്തില്‍ മരിച്ചവരുടെ എണ്ണം 54 ആയി. മരിച്ചതില്‍ 16 പേരുടെ മൃതദേഹം ചുരാചാന്ദ്പൂര്‍ ജില്ലാ ആശുപ ത്രി മോര്‍ച്ചറിയിലും 15 എണ്ണം ഇംഫാല്‍ ഈസ്റ്റ് ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മോര്‍ച്ചറിയി ലുമാണ്. മരണസം ഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
വ്യാപക സംഘര്‍ഷം ഉണ്ടായ സ്ഥലങ്ങളില്‍ നിന്നും 13,000 പേരെ സൈന്യം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ചുരാചന്ദ്പൂര്‍, മോറെഹ്, കാക്ചിങ്, കാങ്പോക്ചി ജില്ലകളിലാണ് സൈന്യത്തിന്റെ നേതൃത്വത്തി ല്‍ ക്യാമ്പുകള്‍ തുറന്നത്.സംഘര്‍ഷത്തില്‍ 100ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കൂടുതല്‍ ക്യാമ്പുകള്‍ സംസ്ഥാനത്ത് തുറന്നിട്ടുണ്ട്. ചുരന്ദ്പുരില്‍ നടന്ന ഏറ്റുമുട്ടലില്‍ 5 കലാപകാരികള്‍ കൊല്ലപ്പെടുകയും രണ്ടു സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
വിവിധ സ്ഥലങ്ങളില്‍ നിന്നായി പതിമൂവായിരത്തിലധികം പേരെ സുരക്ഷിത സ്ഥാപനങ്ങളിലേക്കു മാറ്റി യതായി സൈന്യം അറിയിച്ചിരുന്നു. സംഘര്‍ഷം വ്യാപിച്ചതോടെ അതിര്‍ത്തിമേഖലകളിലുള്ള ആയിര ത്തിലധികം പേര്‍ അസമിലേക്ക് പലായനം ചെയ്തു. അതേസമയം, മണിപ്പൂരില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായതോടെ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് പുറത്തിറക്കി സര്‍ക്കാര്‍. സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ ഗ വര്‍ണര്‍ ഒപ്പിടുകയായിരുന്നു. സംഘര്‍ഷം കൈവിട്ടു പോയതിനാല്‍ സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിറക്കിയത്. ഗവര്‍ണറുടെ അനുമതിക്ക് അയച്ചതില്‍ ഗവര്‍ണര്‍ അനുസിയ ഉ യ്‌കെ ഒപ്പുവ്വച്ചതോടെയാണ് ഉത്തരവ് പ്രാബല്യത്തിലായത്.
ഇന്നലെ രാത്രി സൈന്യം സംഘര്‍ഷ മേഖലയില്‍ റൂട്ട് മാര്‍ച്ച് നടത്തി. എന്നാല്‍ ഇന്ന് ആക്രമണങ്ങള്‍ വര്‍ ദ്ധിക്കുകയായിരുന്നു. നിരവധി ജില്ലകളില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. പ്രതിഷേധ റാലി നട ത്തിയ ഗോത്രവിഭാഗവുമായി മറ്റു വിഭാഗക്കാര്‍ ഏറ്റുമുട്ടിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഇതേ ത്തുടര്‍ന്ന് നിരവധി വീടുകള്‍ ആക്രമിക്കപ്പെട്ടു. ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ മേഖലകളിലാണ് സംഘര്‍ഷം കൂടുതല്‍ ശക്തമായത്.