ബിജെപിയെ തോല്‍പിക്കാന്‍ യുഡിഎഫിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ഉമ്മന്‍ ചാണ്ടി
മുല്ലപ്പള്ളി രാമചന്ദ്രനോട് കൃപേഷിന്റേയും ശരത് ലാലിന്റേയും ആത്മാവ് പൊറുക്കില്ലന്ന് കെ.സുരേന്ദ്രന്‍
കാസര്‍കോട്: മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പിക്കാന്‍ എല്‍.ഡി.എഫുമായി നീക്കുപോക്കിന് തയ്യാറാണെന്ന് പ്രസ്താവനയിറക്കിയ കെപിസി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോണ്‍ ഗ്രസില്‍ കലാപം. ബിജെപിയെ തോല്‍പിക്കാന്‍ യുഡിഎഫിന് ആരുടെയും സഹായം ആവശ്യ മില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ചത് ആരുടെയും പിന്തുണ ഇല്ലാതെയാണെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. മുല്ലപ്പള്ളിയുടെ വാക്കുകള്‍ അംഗീകരി ക്കുന്നി ല്ലെന്ന് കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.
മഞ്ചേശ്വരത്ത് സിപിഎമ്മിനോട് പരസ്യമായി വോട്ട് യാചിച്ച കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് കൃപേഷിന്റേയും ശരത് ലാലിന്റേ യും ആത്മാവ് പൊറുക്കില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. രക്തസാക്ഷികളുടെ കുടുംബത്തോട് മുല്ലപ്പള്ളി അനീതി കാട്ടിയിരിക്കുകയാണ്. നാണംകെട്ട യാചനയാണ് മുല്ലപ്പള്ളി നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഗതികേടാണ് ഇത് കാണി ക്കു ന്നത്. ആശയപ്പാപ്പരത്തമാണ് കോണ്‍ഗ്രസ്സിന്. എന്‍ഡിഎ മുന്നേറ്റമുണ്ടാക്കുമെന്ന തിരി ച്ചറിവാണ് മുല്ലപ്പള്ളി പരസ്യമായി വോട്ട് യാചിക്കാന്‍ കാര ണം. മഞ്ചേ ശ്വരത്തിന് പുറമേ നേമത്തും കഴക്കൂട്ടത്തും യുഡിഎഫും സിപിഎമ്മും ഒത്തുചേരുകയാണ്. തല ശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് മനസ്സാക്ഷി വോട്ട് ചെയ്യാമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പിക്കാന്‍ എല്‍.ഡി.എഫുമായി നീക്കുപോക്കിന് തയ്യാറാ ണെ ന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന. യു.ഡി. എഫിനെ പിന്തുണക്കാന്‍ എല്‍.ഡി.എഫ് തയ്യാറു ണ്ടോയെന്നാണ് അറിയേണ്ടത്. മഞ്ചേശ്വരത്ത് ദുര്‍ബലനായ സ്ഥാനാര്‍ഥിയെ സി.പി.എം നിര്‍ ത്തി യതുതന്നെ ബി.ജെ.പിയെ സഹായിക്കാനാണ്. അതുകൊണ്ട് സിപിഎം നീക്കുപോക്കിന് തയ്യാറാവി ല്ലെന്ന് അറിയാമെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.











