ദുബായ് : ഈ അധ്യയന വർഷം സ്വകാര്യ സ്കൂളുകൾക്ക് ഫീസ് വർധിപ്പിക്കാൻ ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) അനുമതി നൽകി. 2.35 % വർധനയ്ക്കാണ് അനുമതി. സ്കൂളുകളുടെ നടത്തിപ്പ് ചെലവ്, ജീവനക്കാരുടെ ശമ്പളം, വാടക ചെലവ് തുടങ്ങിയവ കണക്കിലെടുത്താണ് ഫീസ് വർധനയ്ക്ക് അനുമതി നൽകിയത്. ഫീസ് വർധന ആവശ്യപ്പെട്ട് ദുബായ് പ്രൈവറ്റ് സ്കൂൾ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ട് പരിഗണിച്ചാണ് ഫീസ് വർധനയ്ക്ക് അനുമതി നൽകിയത്. തീരുമാനം പ്രഖ്യാപിച്ചതോടെ 2025 – 26 വർഷത്തെ പഠനത്തിനു ചെലവ് വർധിക്കും
