ഉംറ സീസണില്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്താണ് പുതിയ ക്രമീക രണം. വീല്‍ചെയറുകളും ഇലക്ട്രിക് കാര്‍ട്ടുകളും ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനും സൗകര്യ മുണ്ട്
മക്കയിലെ ഹറം പള്ളിയില്‍ നാല് കവാടങ്ങളില്‍ കൂടി കൂടുതല്‍ വീല്‍ചെയറുകള്‍ വിതരണം ചെ യ്യും. ഉംറ സീസണില്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്താണ് പുതിയ ക്ര മീകരണം. വീല്‍ചെയറുകളും ഇലക്ട്രിക് കാര്‍ട്ടുകളും ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്.
വാര്‍ധക്ക്യസഹജമായ പ്രയാസങ്ങളനുഭവിക്കുന്നവര്‍ക്കും അംഗപരിമിതര്‍ക്കും മറ്റ് ആരോഗ്യ പ്ര യാ സങ്ങളുള്ളവര്‍ക്കും പ്രയാസരഹിതമായി കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ ഹറമിനകത്ത് വീല്‍ചെയറുക ളും ഇലക്ട്രിക് കാര്‍ട്ടുകളും ലഭ്യമാണ്. അയ്യായിരത്തിലധികം സാധാരണ വീല്‍ചെയറുകളും മൂവാ യിരത്തോളം ഇലക്ട്രിക് കാര്‍ട്ടുകളുമാണ് ഉംറ തീര്‍ത്ഥാടകര്‍ക്കായി മക്കയിലെ ഹറം പള്ളിയില്‍ സ ജ്ജമാക്കിയിട്ടുള്ളത്. ഹറമില്‍ നിലവില്‍ ഇവ വിതരണം ചെയ്തുവരുന്ന സ്ഥലങ്ങള്‍ക്ക് പുറമെ, കൂടു തലായി നാല് കവാടങ്ങളില്‍ കൂടി വീല്‍ചെയറുകളും ഇലക്ട്രിക് കാര്‍ട്ടുകളും ലഭ്യമാക്കുമെന്ന് ഇരു ഹറം കാര്യാലയം അറിയിച്ചു.
ഷുബൈക്ക ഗേറ്റ്, അര്‍ഖം സ്റ്റെയര്‍, മര്‍വ ഗേറ്റ്, മേല്‍ക്കൂരയിലേക്കുള്ള അല്‍ ഖുഷാഷ ഗേറ്റ് എന്നി വയാണ് വീല്‍ചെയറുകള്‍ ലഭ്യമാകുന്ന പുതിയ കവാടങ്ങള്‍. ഉംറ സീസണില്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്താണ് പുതിയ ക്രമീകരണം. ഇവയുടെ സേവനത്തിനായി നാല് ഷിഫ്റ്റുകളിലായി 180ലധികം ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.
നതഖുല്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഹറമിലെത്തുന്നതിന് മുമ്പ് തന്നെ തീര്‍ത്ഥാടക ര്‍ക്ക് ഇവ ബുക്ക് ചെയ്യുവാനും സാധിക്കും. ത്വവാ ഫ്, സഅയ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന് മാത്രമായോ രണ്ടിനും ചേര്‍ത്തോ വീല്‍ചെയറുകളും ഇലക്ട്രിക് കാര്‍ട്ടുകളും ലഭ്യമാണ്. കൃത്യമാ യി അണുനശീകരണം നടത്തിയ ശേഷമാണ് ഇവ തീര്‍ത്ഥാടകര്‍ക്കിടയില്‍ വിതരണം ചെയ്യുന്നത്.











