കരമന പിആര്‍എസ് ആശുപത്രിക്ക് സമീപം ഇന്ന് മൂന്നരയോട് കൂടിയാണ് അപകടം നടന്നത്. വിവാഹം ക്ഷണിക്കാന്‍ വീട്ടല്‍ നിന്നും പള്ളിച്ചലിലേക്ക് പോകുന്ന വഴിക്കായി രുന്നു അപകടം. ഭര്‍ത്താവ് കുമാറിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യവെ ടിപ്പര്‍ ലോറി യിടിക്കുകയായിരുന്നു.
തിരുവനന്തപുരം: മകന്റെ വിവാഹം ക്ഷണിക്കാന്‍ പോകുന്നതിനിടയില്‍ ടിപ്പര്‍ ലോറി ഇടിച്ച് വീട്ടമ്മ മരി ച്ചു. ചാല കരിമഠം സ്വദേശി ലേഖ (45) ആണ് മരിച്ചത്. അപകടത്തി ല്‍ പരിക്കേറ്റ ഭര്‍ത്താവ് കുമാര്‍ പി ആര്‍എസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കരമന പിആര്‍എസ് ആശുപത്രിക്ക് സമീപം ഇന്ന് മൂന്നരയോട് കൂടിയാണ് അപകടം നടന്നത്. വിവാഹം ക്ഷണിക്കാന്‍ വീട്ടില്‍ നിന്നും പള്ളിച്ചലിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം. ഭര്‍ത്താവ് കുമാറി നൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യവെ ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. ആംബുലന്‍സിന് സൈഡ് കൊ ടുക്കുന്നതിനായി ടിപ്പര്‍ ലോറി വശത്തേയ്ക്ക് മാറിയപ്പോള്‍ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ലേഖ ഹെല് മറ്റ് ധരിച്ചിരുന്നില്ലെന്നാണ് വിവരം. അപകടത്തെത്തുടര്‍ന്ന് യുവതിയെ ഉടന്‍ തന്നെ ആശുപത്രി യില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.