വാക്കുതര്‍ക്കത്തെ തുടര്‍ന്ന്മകന്‍ കിരണ്‍ മേരിയെ കുത്തുകയായിരുന്നു. കുടല്‍മാല പുറത്തു ചാടിയ നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൊച്ചി : മകന്റെ കുത്തേറ്റ് കുടല്‍മാല പുറത്തു ചാടിയ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാതാവ് മരിച്ചു. അങ്കമാലി നായത്തോട് സ്വദേശി മേരി (52) യാണ് മരിച്ചത്.
ഓഗസ്ത് ഒന്നിന് പുലര്‍ച്ചെയാണ് മകനുമായി വാക്കു തര്‍ക്കം ഉണ്ടായതും പൊടുന്നനെ മകനെ കത്തിയെടുത്ത് കുത്തിയതും. സംഭവത്തെ തുടര്‍ന്ന് മകനായ കിരണിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയശേഷം എറണാകുളത്ത് സഹകരണ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഭര്‍ത്താവ് പരേതനായ ഏലിയാസ്. മകള്‍ നീതു.
കിരണ്‍ വിവാഹിതനാണ് ഭാര്യ സ്‌നേഹ.