ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കൊട്ടാരക്കര നെടുവ ത്തൂരിന് സമീ പം പുല്ലാമലയില്‍ ബുധനാഴ്ച രാവിലെ പതിനൊന്നര യോടെയാണ് സംഭവം. പുല്ലാമല സ്വദേശി രാജനാണ് ഭാര്യ രമാവതി യെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി യത്.
കൊല്ലം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കൊട്ടാരക്കര നെടുവത്തൂ രിന് സമീപം പുല്ലാമലയില്‍ ബുധനാഴ്ച രാവിലെ പതിനൊന്നര യോടെയാണ് സംഭവം. പുല്ലാമല സ്വദേശി രാജ(64)നാണ് ഭാര്യ രമാവതി (55)യെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
അക്രമം തടയാനെത്തിയ രമയുടെ സഹോദരി രതിയുടെ കൈ വെട്ടിമാറ്റി. കുടുംബപ്രശ്‌നങ്ങളാണ് കൊ ലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് സൂചന. രാജനും ഭാര്യ രമാവതിയും തമ്മി ല്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. രമാവതിയുടെ അമ്മ കുറച്ചു ദിവസം മുന്പാണ് മരിച്ചത്. അതിന്റെ ചടങ്ങു കള്‍ക്കായി വീട്ടുകാരും ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. രാജനും രമാവതിയും വഴക്കിലായതിനാല്‍ രാ ജന്‍ ആ വീട്ടില്‍ കയറുന്നത് പൊലീസ് വിലക്കിയിരുന്നു.
ബുധനാഴ്ച രാവിലെ വീടിന് സമീപത്തുള്ള റബര്‍ പുരയിടത്തില്‍ ചുള്ളിക്കമ്പുകള്‍ പെറുക്കാനായി സഹോ ദരിക്കൊപ്പം രമാവതിയും പോയിരുന്നു. ഈ സമയത്ത് രാജന്‍ ഇവിടെ എത്തി രമാവതിയെ ആക്രമിക്കു കയായിരുന്നു. തടയാന്‍ ശ്രമിച്ച സഹോദരിയേയും രാജന്‍ ആക്രമിച്ചു. വെട്ടേറ്റ രമാവതിയെ ആശുപത്രി യില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രമാവതിയെ കൊലപ്പെടുത്തിയ ശേഷം രാജന്‍ വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു.