കോവിഡ് പിടിമുറുക്കിയതോടെ സാമ്പത്തിക സ്ഥിതി മോശമായി. ഇതോടെ ഇയാള്‍ കടുത്ത മാനസിക അസ്വസ്തയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇതാണ് ഭാര്യയെ കൊന്നശേഷം ജീവനൊടുക്കാന്‍ കാരണമെന്നാണ് സൂചന
ഇടുക്കി: ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍. മാങ്കുളം ആനക്കുളം നെടു മ്പാല പുഴയില്‍ ജോസഫ് മാത്യു(62), ഭാര്യ സെലി ന്‍(59) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി യോ ടെയാണ് സംഭവം നടന്നതെങ്കിലും ചൊവ്വാഴ്ച ഉച്ചയോടെയാണ് പൊലീസ് അറിഞ്ഞത്. തലച്ചുമടായി പഴം, പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ കുടികളിലെത്തിച്ച് കച്ചവടം നടത്തുന്ന ആളാണ് ജോസഫ് മാത്യു.
കോവിഡ് പിടിമുറുക്കിയതോടെ സാമ്പത്തിക സ്ഥിതി മോശമായി. ഇതോടെ ഇയാള്‍ കടുത്ത മാന സിക അസ്വസ്തയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇതാണ് ഭാര്യയെ കൊന്നശേഷം ജീവനൊ ടു ക്കാന്‍ കാരണമെന്നാണ് സൂചന. ഭാര്യ സെലിന്റെ തല ചുറ്റികകൊണ്ട് പൂര്‍ണ്ണമായി തകര്‍ത്ത നില യിലായിരുന്നു. മൃതദേഹം കട്ടിലിന്റ അടിയിലും.
കൊല്ലാന്‍ ഉപയോഗിച്ച ആയുധം കാട്ടിലില്‍ ഉപേക്ഷിച്ച നിലയിലും സമീപത്തായി ജോസഫ് മാത്യു തുങ്ങിമരിച്ച നിലയിലുമായിരുന്നു. ചൊവ്വാ ഴ്ച ഉച്ചയായിട്ടും വീട് പൂട്ടിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മൂന്നാര്‍ ഡിഎസ്പിയുടെ നേതൃ ത്തില്‍ ഇന്‍ക്വസ്റ്റ് തയ്യറാക്കി മൃതദേഹം പുലര്‍ച്ചെ പോസ്റ്റുമാട്ടത്തിനായി കൊണ്ടുപോകും. സംഭവ ത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.












