സുലൈമാന്‍ ഹാജിക്ക് പാക് സ്വദേശിനി ഉള്‍പ്പെടെ രണ്ടു ഭാര്യമാര്‍ ഉണ്ടെന്നും ഇത് പത്രികയില്‍ കാണിച്ചില്ലെന്നുമാണ് മുസ്‌ലിം ലീഗ് നേതൃത്വ ത്തിന്റെ ആരോപണം. പത്രിക സ്വീകരിക്കരുതെന്ന യുഡിഎഫിന്റെ ആവശ്യം വരണാധികാരി തള്ളി. മുസ്‌ലിം ലീഗിന്റെ ഉറച്ച സീറ്റാണ് കൊണ്ടോട്ടി. ടി വി ഇബ്രാഹിം ആണ് ഇവിടെ മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ഥി.
മലപ്പുറം: ഭാര്യമാരുടെ വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ രേഖപ്പെടുത്താതി നെ തുടര്‍ന്നുണ്ടായ വിവാദത്തെ തുടര്‍ന്ന് മാറ്റി വെച്ച കൊണ്ടോട്ടിയിലെ ഇടതു സ്ഥാനാര്‍ത്ഥി കെ.പി സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു. പത്രിക സ്വീകരിക്കരുതെന്ന യുഡിഎഫിന്റെ ആവശ്യം വരണാധികാരി തള്ളി. നടപടിക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
സൂക്ഷ്മപരിശോധനയില്‍ കെ.പി.സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദേശ പത്രിക കഴിഞ്ഞ ദിവസം മാറ്റിവച്ചു. ജീവിത പങ്കാളിയെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമല്ലെന്ന യുഡിഎഫ് പരാതിയെ തുടര്‍ന്നായിരുന്നു നടപടി. സുലൈമാന്‍ ഹാജിക്ക് പാക് സ്വദേശിനി ഉള്‍പ്പെടെ രണ്ടു ഭാര്യമാര്‍ ഉണ്ടെന്നും ഇത് പത്രികയില്‍ കാണിച്ചില്ലെന്നുമാണ് മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ ആരോപണം. ജീവിത പങ്കാളിയെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപെടുത്തേണ്ട സ്ഥലത്ത് ബാധകമല്ല എന്ന് എഴുതിയതിനെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ വരണാധികാരിക്ക് പരാതി നല്‍കിയിരുന്നു. സുലൈമാന്‍ ഹാജിക്ക് രണ്ട് ഭാര്യമാരുണ്ടെന്നും ഒരാള്‍ പാകിസ്ഥാന്‍ പൗരയാണെന്നുമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. വിവാഹ സര്‍ട്ടിഫിക്കറ്റുകളും ചിത്രങ്ങളും തെളിവുകളായും ഇവര്‍ ഹാജരാക്കി. സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചെന്നും പരാതിയു യര്‍ന്നിരുന്നു.
വിവാദത്തെ തുടര്‍ന്ന് ഇരുവിഭാഗത്തിന്റേയും ഭാഗം കേട്ടശേഷമാണ് പത്രിക സ്വീകരിക്കാന്‍ വരണാധികാരി തീരുമാനിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഇടതുപക്ഷത്തിന്റെ വാദം. വ്യവസായി ആയ സുലൈമാന്‍ ഹാജിക്ക് ഗള്‍ഫില്‍ സ്ഥാപനങ്ങളുണ്ട്. താന്‍ ജയിക്കുകയാണെങ്കില്‍ മണ്ഡലത്തില്‍ നിന്ന് ഗള്‍ഫില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജോലി നല്‍കുമെ ന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. തന്റെ ബിസിനസ് ലാഭത്തിന്റെ മൂന്നിലൊ രു ഭാഗം ജനങ്ങള്‍ക്കായിരിക്കും. എംഎല്‍എ ശമ്പളവും അലവന്‍സും പാവപ്പെട്ട വര്‍ക്ക് നല്‍കും എന്നീ വാഗ്ദാനങ്ങളൊക്കെ കഴിഞ്ഞ ദിവസം പ്രചരണത്തിനിടെ അദ്ദേഹം നല്‍കിയിരുന്നു.
കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് കെ.പി സുലൈമാന്‍ ഹാജി. മുസ്‌ലിം ലീഗിന്റെ ഉറച്ച സീറ്റാണ് കൊണ്ടോട്ടി. ടി വി ഇബ്രാഹിം ആണ് മുസ് ലിം ലീഗിന്റെ സ്ഥാനാര്‍ഥി.