മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ആയിരുന്ന തന്റെ ഭര്‍ത്താവിനെ പുറത്താക്കിയത് ജാതീയമായ വേര്‍തിരിവ് പറഞ്ഞാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും യുവതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് മന്ത്രി ജി സുധാകരനെത്രെ നല്‍കിയ പരാതി പിന്‍വലിക്കില്ലെന്ന് പരാതിക്കാരി. മന്ത്രി പരസ്യമായി മാപ്പ് പറയാതെ പിന്‍വലിക്കില്ലെന്നും തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്നും യുവതി പറഞ്ഞു. അതുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുന്നത്. കേസ് എടുക്കാന്‍ തയാറായില്ലെങ്കില്‍ കോടതിയില്‍ പോകും. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ആയിരുന്ന തന്റെ ഭര്‍ത്താവിനെ പുറത്താക്കിയത് ജാതീയമായ വേര്‍തിരിവ് പറഞ്ഞാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും യുവതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വിഷയത്തില്‍ പൊലീസ് കേസ് എടുക്കാത്തത് സമ്മര്‍ദ്ദം മൂലമാണെന്നും തനിക്കും ഭര്‍ത്താവിനും പിന്നില്‍ രാഷ്ട്രീയ ക്രിമിനലുകള്‍ അല്ലെന്നും യുവതി വ്യക്തമാക്കി.
മന്ത്രി ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനം ചൂണ്ടിക്കാട്ടിയായിരുന്നു യുവതി പരാതി പൊലിസില്‍ പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചെന്നും വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കുന്ന പരാമര്‍ശം നടത്തിയെന്നും പരാതിയില്‍ പറയുന്നു.