പുലര്‍ച്ചെ വീടിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങിയ നിലയിലാണ് ധന്യാദാസിന്റെ മൃതദേഹം ക ണ്ടെത്തുന്നത്. ഇരുവരും തമ്മില്‍ കഴിഞ്ഞ രാത്രി വഴക്ക് ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.
കൊല്ലം: ശാസ്താംകോട്ടയില്‍ നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. നെടിയവിള രാജേഷ് ഭവനില്‍ രാജേഷിന്റെ ഭാര്യ ധന്യ ദാസ് ആണ് മരിച്ചത്. 21 വയസ്സായിരുന്നു. ഇന്ന് രാവിലെ ഭര്‍ത്താവ് രാജേഷാണ് ദിവ്യയെ തുങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൂന്നു മാസം മുന്‍പാണ് കു ണ്ടറ പേരയം സ്വദേശിയായ യുവതിയും രാജേഷും തമ്മില്‍ വിവാഹിതരായത്.
ധന്യ ജ്വല്ലറി ജീവനക്കാരിയാണ്. ടിപ്പര്‍ ലോറി ജോലിക്കാരനാണ് രാജേഷ്. പുലര്‍ച്ചെ വീടിന്റെ ജനല്‍ ക്കമ്പിയില്‍ തൂങ്ങിയ നിലയിലാണ് ധന്യാദാസിന്റെ മൃതദേഹം കണ്ടെത്തുന്നത്. ഇരുവരും തമ്മില്‍ കഴിഞ്ഞ രാത്രി വഴക്ക് ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. എട്ട് വര്‍ഷത്തെ പ്രണയ ത്തിന് ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഭര്‍തൃവീട്ടുകാരുടെ പീഡന മെന്ന പരാതിയില്‍ രാജേഷിനെ ശാസ്താം കോട്ട പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരി കയാണ്. ആത്മഹത്യാണോ കൊലപാതകമാണോ എന്നതില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷ മേ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.











