ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുന്ന പള്ളി കളില്‍ ഹിത പരിശോധന വേണമെന്ന മുന്‍ ജസ്റ്റിസ് കെടി തോമസ് കമ്മീഷന്‍ ശുപാര്‍ശ തള്ളി ഓര്‍ത്തഡോസ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലി ക്കാബാവ
കൊച്ചി: സഭാ തര്‍ക്കത്തില്‍ ഹിത പരിശോധന നടത്തണമെന്ന കെടി തോമസ് കമ്മീഷന്‍ ശുപാര്‍ശ തള്ളി ഓര്‍ത്തോഡോക്സ് സഭ. ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം നിലനില്‍ ക്കുന്ന പള്ളികളില്‍ ഹിത പരിശോധന വേണമെന്നായിരുന്നു കമ്മീഷന്‍ ശുപാര്‍ശ.മലങ്കരസഭ പരമാധ്യ ക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യുസ് തൃതീയന്‍ കാതോലിക്കാ ബാവയാണ് ശുപാര്‍ശ സ്വീകാര്യമ ല്ലെന്ന് വ്യക്തമാക്കിയത്.
ഹിത പരിശോധന നടത്തണമെന്ന കമ്മിഷന്‍ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നും കോടതി വിധിയെ മറികടക്കുന്ന നിയമനിര്‍മാണം സാധുവല്ലെന്നും അദ്ദേഹം പറഞ്ഞു. സമവായമുണ്ടാക്കാന്‍ കോടതി പറ ഞ്ഞിട്ടില്ല. സമാധാനം വേണമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളതെന്ന് കാതോലിക്കാ ബാവ പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ആര്‍ജവവും നീതി ബോധവും സര്‍ക്കാരിനുണ്ടെന്നാണ് വിശ്വാസ മെന്നും കാതോലിക്കാ ബാവ ദുബായില്‍ പറഞ്ഞു. സഹിഷ്ണുതയുടെ പേരില്‍ ഇനിയും വിട്ടുവീഴ്ച ചെയ്താ ല്‍ ഓര്‍ത്തോഡോക്സ് സഭയ്ക്ക് നീതി നിഷേധിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജസ്റ്റിസ് കെടി തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കരണ കമ്മീഷന്റെ ഈ ശുപാര്‍ശകള്‍ കഴിഞ്ഞ ദിവ സമാണ് നിയമ മന്ത്രി പി രാജീവിന് കമ്മീഷന്‍ ഉപാധ്യാക്ഷന്‍ കെ ശശിധരന്‍ നായര്‍ കൈമാറിയത്. 1934 ലെ സഭഭരണഘടനയുടെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന സുപ്രീം കോടതി വിധി നിലവില്‍ ഓര്‍ത്ത ഡോക്‌സ് വിഭാഗത്തിന് അനുകൂലമാണ്.
സുപ്രീം കോടതി വിധിക്ക് പിന്നാലെയും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതും സര്‍ക്കാര്‍ പല തവണ ഇരു സഭ കളുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചകള്‍ ഫലം കാണാതെ പോയതുമാണ് കമ്മീഷന്റെ പുതിയ ശുപാ ര്‍ശക്ക് കാരണം.