നാലുവര്‍ഷം മുന്‍പ് ഞാന്‍ ഇവിടേക്ക് കടന്നുവന്ന് നിങ്ങളുടെ പാര്‍ലമെന്റ് അംഗമായി മാറി. എന്നെ സംബന്ധിച്ച് വയനാട്ടിലെ എന്റെ തെരഞ്ഞടുപ്പ് പ്രചാരണം വ്യത്യസ്ത മായി രുന്നു. നിങ്ങളിലേക്ക് ഇറങ്ങിച്ചെന്നായിരുന്നു എന്റെ പ്രചാരണം. നിങ്ങള്‍ നല്‍കിയ സ്നേഹോഷ്മളമായ സ്വീകരണം എന്നിലുണ്ടാക്കിയത് താന്‍ നിങ്ങളുടെ സഹോദരനാ ണെന്നതാണ്’- രാഹുല്‍ ഗാന്ധി.
കല്‍പ്പറ്റ: എംപി സ്ഥാനം നഷ്ടപ്പെട്ടാലും നാടിന്റെ ശബ്ദമായി താനുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അയോഗ്യത തനിക്ക് ലഭിച്ച അവസരമാണെന്നും വയനാടിനായി എന്നും നിലനില്‍ക്കു മെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അവര്‍ കാരാഗൃഹത്തിലടച്ചാലും വയനാടിനോടുള്ള തന്റെ ബന്ധം തുടരുമെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി.
‘നാലുവര്‍ഷം മുന്‍പ് ഞാന്‍ ഇവിടേക്ക് കടന്നുവന്ന് നിങ്ങളുടെ പാര്‍ലമെന്റ് അംഗമായി മാറി. എന്നെ സം ബന്ധിച്ച് വയനാട്ടിലെ എന്റെ തെരഞ്ഞടുപ്പ് പ്രചാരണം വ്യത്യസ്ത മായിരുന്നു. നിങ്ങളിലേക്ക് ഇറങ്ങി ച്ചെ ന്നായിരുന്നു എന്റെ പ്രചാരണം. നിങ്ങള്‍ നല്‍കിയ സ്നേഹോഷ്മളമായ സ്വീകരണം എന്നിലുണ്ടാക്കിയത് താന്‍ നിങ്ങളുടെ സഹോദരനാണെന്നതാണ്’- രാഹുല്‍ പറഞ്ഞു.
പാര്‍ലിമെന്റ് അംഗത്വം നഷ്ടപ്പെട്ട ശേഷം വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധിക്ക് കല്‍പ്പറ്റയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബഫര്‍ സോ ണ്‍, മെഡിക്കല്‍ കോളജ്, രാത്രി യാ ത്രാ നിരോധനം തുടങ്ങിയവയില്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ‘മോദിയോട് ഞാ ന്‍ ലോക്സഭയില്‍ ഒരു ബിസി നസുകാരനെ കുറിച്ച് ചോദിച്ചു. അതിനെ എന്തിനാണ് അവര്‍ ഭയപ്പെടുന്നത്. നിങ്ങളും അദാനിയും തമ്മിലുളള ബന്ധമെന്താണെന്നാണ് ഞാന്‍ ചോദിച്ചത്. ആ ചോദ്യം തുട ര്‍ച്ചായായി ചോദിച്ചു. എങ്ങനെയാണ് അദാനി ലോകസമ്പന്നരില്‍ രണ്ടാമത് ആയത്?. പ്രധാനമന്ത്രി എങ്ങനെയാണ് സഹായിച്ചതെന്ന് ഉദാഹരണ സഹിതം ലോക്സഭയില്‍ ചൂണ്ടിക്കാണിച്ചെന്നും രാഹുല്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാറിനെതിരെ അദ്ദേഹം രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. ചോദ്യങ്ങള്‍ തുടരുമെന്നും പാര്‍ ലിമെന്റില്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോഴെല്ലാം തന്നെ തടഞ്ഞു വെന്നും അദ്ദേഹം തുറന്നടിച്ചു. അ തോടൊപ്പം, തന്നെ പാര്‍ലിമെന്റില്‍ നിന്ന് എടുത്ത് പുറത്തിട്ടപ്പോള്‍ തന്റെ പാത ശരിയായിരുന്നുവെന്ന് തനിക്ക് മനസ്സിലായി എന്നും അ ദ്ദേഹം വ്യക്തമാക്കി.എന്ത് സംഭവിച്ചാലും പിന്നോട്ടില്ല. ചോദ്യങ്ങള്‍ ചോ ദിച്ചുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.