റാസല്‍ഖൈമ : ഭക്ഷ്യ-വസ്ത്ര ഉല്പന്നങ്ങളുടെ പ്രദര്‍ശനത്തിനൊപ്പം ആദായ വിൽപനയും ഒരുക്കി റാക് റമദാന് ഫെസ്റ്റിവല്‍. രണ്ടാഴ്ച മുമ്പ് റാക് എക്സ്പോ സെന്ററിലാരംഭിച്ച റമദാന് ഫെസ്റ്റിവലില്‍ വൈവിധ്യമാര്‍ന്ന പരിപാടികളും നടക്കുന്നുണ്ട്. പ്രാദേശിക വ്യാപാര രംഗം സജീവമാക്കുകയാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി. കുട്ടികള്‍ക്കായി കളിസ്ഥലങ്ങളും സര്‍ഗാത്മക പരിപാടികള്‍ക്കുമൊപ്പം രുചിഭേദങ്ങള്‍ ഒരുക്കിയിട്ടുള്ള ഭക്ഷ്യ സ്റ്റാളുകളുമാണ് ഫെസ്റ്റിവലിന്റെ ആകര്‍ഷണം. വൈകുന്നേരം 8.30 മുതല്‍ പുലര്‍ച്ച 3.30 വരെ പ്രവര്‍ത്തിക്കുന്ന പ്രദര്‍ശനത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന് സന്ദര്‍ശകര്‍ എത്തുന്നുണ്ട്. അറബ് ഗ്രാമം, കുട്ടികളുടെ സ്റ്റേജ് ഷോ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളും ഫെസ്റ്റിവലിനോടനുബന്ധിച്ച് റാക് അല്‍ നഖീല്‍ എക്സ്പോ സെന്റര്‍ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്.
