12 ദിവസത്തെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീയും പുകയും പൂര്‍ണ്ണമായി ശമിച്ചുവെന്ന് ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷ് വ്യക്ത മാക്കി. ഇന്നലെ വൈകുന്നേരം ഏകദേശം അഞ്ചരയോടെയാണ് പുക നൂറ് ശത മാന വും കെടുത്താന്‍ കഴിഞ്ഞതെന്ന് അദ്ദേഹം അറിയിച്ചു
കൊച്ചി: ബ്രഹ്‌മപുരത്തെ തീയും പുകയും പൂര്‍ണമായും കെടുത്തിയതായി ജില്ലാ ഭരണകൂടം. 12 ദിവ സത്തെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി ബ്രഹ്‌മപുരം മാലിന്യപ്ലാന്റി ലെ തീയും പുകയും പൂര്‍ണ്ണ മായി ശമിച്ചുവെന്ന് ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷ് വ്യക്തമാക്കി. ഇന്നലെ വൈകുന്നേരം ഏകദേശം അഞ്ചരയോടെയാണ് പുക നൂറ് ശത മാനവും കെടുത്താന്‍ കഴിഞ്ഞതെന്ന് അദ്ദേഹം അറിയിച്ചു.
ഇതിനിടയില്‍ ബ്രഹ്‌മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് കേരളത്തോട് റിപ്പോര്‍ട്ട് തേടിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കി. പൊതുജനാരോ ഗ്യം ഉറപ്പാക്കാന്‍ ആവശ്യമുളള സഹാ യങ്ങള്‍ നല്‍കുമെന്നും കേന്ദ്ര മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. ഔദ്യോഗിക ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാ ര്യം അറിയിച്ചത്.
ഭാവിയില്‍ ബ്രഹ്‌മപുരത്ത് തീപിടുത്തം ആവര്‍ത്തിക്കാതിരിക്കാനുളള പദ്ധതികള്‍ അവലോകനം ചെ യ്യാന്‍ ഇന്നലെ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീ അണയ്ക്കുന്നതിനായി പ്രവര്‍ത്തിച്ച കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റിനേയും സേനാംഗങ്ങളെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ഫയര്‍ ഫോഴ്‌സിനൊപ്പം പ്രവര്‍ത്തിച്ച സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍, ഹോം ഗാര്‍ഡ്‌സ് എന്നിവരുടെയും പ്രവര്‍ത്തനം പ്രത്യേകം അ ഭി നന്ദനം ആര്‍ഹിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വിശ്രമ രഹിതമായ പ്രവര്‍ത്തനത്തില്‍ പങ്കാളിക ളായ എല്ലാ വകുപ്പുകളെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.