തിരയില്‍പ്പെട്ട് നിയന്ത്രണവിട്ട ബോട്ട് മണല്‍തിട്ടയില്‍ ഇടിച്ചു രണ്ടായി പിളരുകയായി രുന്നു. ഇന്ന് പുലര്‍ച്ചെ 4.40ന് ആയിരുന്നു അപകടം. ബോട്ട് പൂര്‍ണമായി തകര്‍ന്നു.
കൊല്ലം : അഴീക്കലില്‍ ബോട്ട് തിരയില്‍പ്പെട്ട് മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. ആലപ്പാട് ശ്രായി ക്കാട്ട് സ്വദേശി കാവിന്‍തറ വീട്ടില്‍ സുഭാഷ് (58) ആണ് മരിച്ചത്. സുഭാഷിന്റെ കൂടെയുണ്ടായിരുന്ന ഏഴുപേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. അഴീക്കല്‍ പൊഴിമുഖത്ത് കൂടി കടലിലേക്ക് പോയ ചെറിയഴീക്ക ല്‍ സ്വദേശിയുടെ കീര്‍ത്തന എന്ന ബോട്ടാണ് തിരയില്‍പെട്ട് മറിഞ്ഞത്. സുഭാഷിന്റെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോ ര്‍ച്ചറിയിലേക്കു മാറ്റി. ഏഴോളം മത്സ്യതൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരയില്‍പ്പെട്ട് നിയന്ത്രണവിട്ട ബോട്ട് മണല്‍തിട്ടയില്‍ ഇടിച്ചു രണ്ടായി പിളരുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 4.40ന് ആയിരുന്നു അപകടം. ബോട്ട് പൂര്‍ണമായി തകര്‍ന്നു.











