കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ലോകത്ത് ആദ്യമായി സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയില്‍ അതിവേ?ഗം പടര്‍ന്നു പിടിക്കുന്നു. ചൊ വ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തതിന്റെ ഇരട്ടി കേസുകളാണ് ദക്ഷിണാ ഫ്രിക്കയില്‍ ബുധനാഴ്ച പുതിയതായി സ്ഥിരീകരിച്ചത്
ജൊഹന്നാസ്ബെര്‍ഗ്:കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ലോകത്ത് ആദ്യമായി സ്ഥിരീക രിച്ച ദക്ഷിണാഫ്രിക്കയില്‍ അതിവേ?ഗം പടര്‍ന്നു പിടിക്കുന്നു. ചൊ വ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തതിന്റെ ഇരട്ടി കേ സുകളാണ് ദക്ഷിണാഫ്രിക്കയില്‍ ബുധനാഴ്ച പുതിയതായി സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 4,300 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച കേസുകളുടെ എണ്ണം 8,500 ആയി ഉയര്‍ന്നു.
നവംബര്‍ എട്ടിനാണ് ദക്ഷിണാഫ്രിക്കയില്‍ ഒമൈക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. പിന്നാലെ വിവിധ രാജ്യങ്ങളിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
ഇന്ന് ഇന്ത്യയിലും രണ്ട് പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ രണ്ട് പുരുഷന്മാര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇന്ത്യയടക്കം 30 രാജ്യങ്ങളില്‍ വൈറസി ന്റെ സാന്നിധ്യമുണ്ടെന്നാണ് ലോകാരോ ഗ്യ സംഘടന നല്‍കുന്ന വിവരം.
ലോക രാജ്യങ്ങള്‍ ഒമൈക്രോണ്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ രാജ്യ ങ്ങളില്‍ നിന്നെത്തിയ യാത്രക്കാരുടെ വിവരങ്ങള്‍ കൈമാറാന്‍ വിമാനക്കമ്പനികളോട് അമേരിക്കന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്‍പുണ്ടായ വകഭേദങ്ങളെ അപേക്ഷിച്ച് ഒമൈക്രോണിന് കൂടുതല്‍ വ്യാപന ശേഷിയുണ്ടെന്നാണ് പ്രാഥമിക സൂചനകള്‍. രോഗ പ്രതിരോധ ശേഷിയെ കുറച്ചൊക്കെ അതിജീവിക്കാന്‍ ഒമൈക്രോണിന് സാധിക്കും. എങ്കിലും നിലവിലുള്ള വാക്സിനുകള്‍ക്ക് രോഗം ഗുരുതരമാകുന്നതിനെയും മരണത്തെയും ഒഴിവാക്കാന്‍ സാധിക്കുമെന്ന് ദക്ഷിണാഫ്രിക്കയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്യൂണിക്കബിള്‍ ഡിസീസ് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.